LiveTV

Live

National

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് ഗീലാനിയുടെ മൃതദേഹം ഡല്‍ഹി പൊലീസ് പോസ്റ്റ്മോര്‍ട്ടം ചെയ്തു

ഇന്നലെ കശ്മീരിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് തടഞ്ഞാണ് പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്തത്

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് ഗീലാനിയുടെ മൃതദേഹം  ഡല്‍ഹി പൊലീസ് പോസ്റ്റ്മോര്‍ട്ടം ചെയ്തു

അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ഡൽഹി സര്‍വകലാശാല മുന്‍ പ്രഫസറുമായ എസ്.എ.ആര്‍ ഗീലാനിയുടെ മൃതദേഹം കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് ഡല്‍ഹി പൊലീസ് പോസ്റ്റ് മോര്‍ട്ടം ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനൽകിയ മൃതദേഹം ഇന്ന് വൈകീട്ട് വിമാനമാര്‍ഗം കശ്മീരിലേക്ക് കൊണ്ടുപോകും. ഇന്നലെ കശ്മീരിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് തടഞ്ഞാണ് പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്തത്. ‌

എസ്.എ.ആര്‍ ഗീലാനി; കശ്മീരിന്റെ മുദ്ര
Also Read

എസ്.എ.ആര്‍ ഗീലാനി; കശ്മീരിന്റെ മുദ്ര

ഇന്നലെ രാത്രി ഡല്‍ഹിയിലെ ഫോര്‍ട്ടീസ് ആശുപത്രിയിലെത്തുമ്പോഴേക്ക് അന്തരിച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ‌ ഗീലാനിയുടെ മൃതദേഹം ഡല്‍ഹി പൊലീസ് നിര്‍ബന്ധിച്ച് എയിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുടുംബം എതിര്‍പ്പ് പറഞ്ഞെങ്കിലും പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടത് സ്വാഭാവിക നടപടിക്രമമാണെന്നായിരുന്നു പൊലീസ് വിശദീകരണം. ‌സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ‌സര്‍ക്കാര്‍ ആശുപത്രിയിൽ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്നും ഇന്ന് രാവിലെ 11.30 യോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വൈകീട്ട് മൂന്ന് മണിയോടെ മൃതദേഹം വിമാനമാര്‍ഗം ശ്രീനഗറിലേക്ക് കൊണ്ടുപോകും. ജന്മസ്ഥലമായ ബാറമുള്ളയിൽ മൃതദേഹം ഖബറടക്കും.

സ്വാഭാവിക മരണത്തിന് പോസ്റ്റ് മോര്‍ട്ടം ആവശ്യമില്ലെന്നും ഗീലാനിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. സ്വാഭാവിക മരണമാണെന്ന് എഴുതി നല്‍കുകയും ചെയ്തു. എങ്കിലും അത് മുഖവിലക്കെടുക്കാതെ ‌പൊലീസ് ഒന്നര മണിക്കൂറിലധികമാണ് മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് ‌റോഡില്‍ തടഞ്ഞിട്ടത്.

എസ്.എ.ആര്‍ ഗീലാനി അന്തരിച്ചു
Also Read

എസ്.എ.ആര്‍ ഗീലാനി അന്തരിച്ചു