LiveTV

Live

National

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം തുടരുന്നു

മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ എന്‍.സി.പിയുമായി ശിവസേന നീക്കുപോക്കുണ്ടാക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം തുടരുന്നു

മഹാരാഷ്ട്രയില്‍ എന്‍.ഡി.എക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷമുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. പദവി നല്‍കിയില്ലെങ്കില്‍ എന്‍.സി.പിയുമായി ശിവസേന നീക്കുപോക്കുണ്ടാക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്. ശിവസേനയുമായുള്ള സഖ്യ സാധ്യത തള്ളി എന്‍.സി.പി രംഗത്തെത്തിയതോടെ ശിവസേനയുടെ വിലപേശല്‍ സാധ്യത മങ്ങിയിട്ടുണ്ട്.

എന്‍.ഡി.എക്ക് 161 അംഗങ്ങളുടെ പിന്തുണയുണ്ട്. 56 അംഗങ്ങളുള്ള ശിവസേന 50:50 ഫോര്‍മുലയുമായി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. രണ്ട് വര്‍ഷം മുഖ്യമന്ത്രി പദം വേണമെന്നും അതില്‍ ആദ്യ ഊഴം തന്നെ വേണമെന്നുമായിരുന്നു ശിവസേനയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. അതിനിടെ എന്‍.സി.പിയുമായി നീക്കുപോക്കിന് ശിവസേന ശ്രമിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ശിവസേനയുമായുള്ള സഖ്യം തള്ളി എന്‍.സി.പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

എങ്കിലും അണിയറ നീക്കങ്ങള്‍ സജീവമാണെന്നാണ് ലഭിക്കുന്ന സൂചന. സഖ്യസാധ്യത എന്‍.സി.പി തള്ളിയതോടെ ബി.ജെ.പിയുമായുള്ള ശിവസേനയുടെ വിലപേശല്‍ സാധ്യത മങ്ങിയിട്ടുണ്ട്. ഇതിനിടെ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി ഫോണില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ സമവായമുണ്ടാക്കി സര്‍ക്കാറുണ്ടാക്കാനാണ് ബി.ജെ.പി ശ്രമം.