LiveTV

Live

National

ഹരിയാനയില്‍ ധാരണയായി; ജെ.ജെ.പി പിന്തുണ ബി.ജെ.പിക്ക്

ഹരിയാനയില്‍ ധാരണയായി; ജെ.ജെ.പി പിന്തുണ ബി.ജെ.പിക്ക്

ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും. ബി.ജെ.പിക്ക് ജെ.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. ബി.ജെ.പി - ജെ.ജെ.പി നേതാക്കള്‍ തമ്മിലെ ചര്‍ച്ചക്ക് ശേഷം അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ജനവിധി മാനിച്ച് ഇരു പാര്‍ട്ടികളും സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചെന്ന് അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നാളെ ഗവര്‍ണറെ കാണുമെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു.

90 അംഗ സഭയില്‍ 40 സീറ്റുകളില്‍ ബി.ജെ.പിയും 31 ഇടത്ത് കോണ്‍ഗ്രസും വിജയിച്ചു. ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആറ് എം.എല്‍.എമാരുടെ പിന്തുണ കൂടി വേണമായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിക്കും കോണ്‍ഗ്രസിനും മുന്നില്‍ ജെ.ജെ.പി വാതില്‍ തുറന്നിട്ടതോടെയാണ് ഹരിയാന സര്‍ക്കാര്‍ രൂപീകരണം സങ്കീര്‍ണമായത്.

പൊതുമിനിമം പരിപാടി അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നാണ് ജെ.ജെ.പി വ്യക്തമാക്കിയത്. ചര്‍ച്ചക്ക് തയ്യാറാണെന്ന സൂചന കോണ്‍ഗ്രസും നല്‍കി. പക്ഷേ ബി.ജെ.പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സഖ്യം സംബന്ധിച്ച് ധാരണയായി. ഉപമുഖ്യമന്ത്രി പദത്തിനൊപ്പം കേന്ദ്രസഹമന്ത്രി പദവിയും ബി.ജെ.പി ജെ.ജെ.പിക്ക് വാഗ്ദാനം ചെയ്തെന്നാണ് സൂചന.