LiveTV

Live

National

മഹാരാഷ്ട്രയില്‍ ശരദ് പവാറാണ് ഹീറോ

മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ തനിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തത് ആയുധമാക്കി പവാര്‍ തിരിച്ചടിച്ചത് കുറിക്ക്കൊണ്ടു

മഹാരാഷ്ട്രയില്‍ ശരദ് പവാറാണ് ഹീറോ

മഹാരാഷ്ട്രയില്‍ ബി.ജെ.പി-–ശിവസേന സഖ്യത്തിന്റെ കുതിപ്പിനെ തടുത്തു നിര്‍ത്തി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ശരദ് പവാറിന്റെ ഒറ്റയാള്‍ പോരാട്ടം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നേതൃത്വമാണ് പ്രതിപക്ഷത്തിന് മികച്ച ഫലം നേടി കൊടുത്തത്. 2014 ല്‍ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് 42 ഉം എന്‍.സി.പിക്ക് 41 ഉം സീറ്റുകളായിരുന്നു ലഭിച്ചത്. ഒന്നിച്ച് സഖ്യം നൂറു കടന്നു. ബി.ജെ.പി മന്ത്രിമാരായ പങ്കജ മുണ്ടെയും രാം ഷിണ്ഡെയും തോറ്റു.

കശ്മീര്‍ വിഷയമുയര്‍ത്തി കടുത്ത ദേശീയതയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവര്‍ നടത്തിയ പ്രചാരണങ്ങള്‍ ഏറ്റില്ല. സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധികളുമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നത്. മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ തനിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തത് ആയുധമാക്കി പവാര്‍ തിരിച്ചടിച്ചത് കുറിക്ക്കൊണ്ടു. മറാത്ത വികാരമിളക്കാന്‍ പവാറിന് സാധിച്ചു. സിറ്റിങ് എം.എല്‍.എമാരുള്‍പടെ പ്രമുഖരെ ബി.ജെ.പി തട്ടിയെടുത്തതോടെ നേതാക്കളില്ലാതായ കോണ്‍ഗ്രസ്-–എന്‍.സി.പി സഖ്യം കാഴ്ചവെച്ചത് മിന്നുന്ന പ്രകടനം തന്നെയാണ്.