LiveTV

Live

National

കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയില്‍ ചേര്‍ന്ന​ അൽപേഷ്​ ഠാക്കൂർ തോറ്റു

കോൺഗ്രസ്​ ടിക്കറ്റിൽ മത്സരിച്ച്​ അൽപേഷ് വിജയിച്ച രധൻപൂർ മണ്ഡലത്തിൽ നിന്ന്​ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചപ്പോഴാണ്​ പരാജയപ്പെട്ടത്

കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയില്‍ ചേര്‍ന്ന​ അൽപേഷ്​ ഠാക്കൂർ തോറ്റു

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ ഒ.ബി.സി നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഗുജറാത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തോറ്റു. കോണ്‍ഗ്രസിലെ രഘു ദേശായിയാണ് പരാജയപ്പെടുത്തിയത്.

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് അല്‍പേഷ് വിജയിച്ച രധന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചപ്പോഴാണ് പരാജയപ്പെട്ടത്. അല്‍പേഷ് ഠാക്കൂറിനൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ധവല്‍ സിങ് ചലയും രണ്ടായിരത്തിലധികം വോട്ടിന് പിന്നിലാണ്. ബയാദ് മണ്ഡലത്തില്‍ നിന്നാണ് ധവല്‍ സിങ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജാഷു പട്ടേലാണ് ഈ സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഠാക്കൂര്‍ സമുദായത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു ധവല്‍ സിങ്.