ഗുജറാത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം
അമരാവതി, രാധന്‍പൂര്‍, ബയാദ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ലീഡ് ചെയ്യുന്നു.

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയില്‍ ഒപ്പത്തിനൊപ്പം മുന്നേറി ബി.ജെ.പിയും കോണ്‍ഗ്രസും. ആകെ ആറ് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബി.ജെ.പിയും മൂന്നു സീറ്റുകളിലും കോണ്‍ഗ്രസും ലീഡ് തുടരുകയാണ്.
തരാഡ്, ഖരേലു, അമരാവതി, ലുനാവാദേ, രാധന്‍പൂര്‍, ബയാദ് എന്നിങ്ങനെ ആറ് മണ്ഡലങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ തരാഡ്, ഖരേലു, ലുനാവാദേ എന്നീ സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. അമരാവതി, രാധന്‍പൂര്‍, ബയാദ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ലീഡ് ചെയ്യുന്നു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്ന അമരാവതിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന ലുനാവാദേയില് ബി.ജെ.പി സ്ഥാനാര്‍ഥിയും ലീഡ് ചെയ്യുന്നുണ്ട്.