LiveTV

Live

National

ഹരിയാനയില്‍ ആര് ഭരിക്കണമെന്ന് ജെ.ജെ.പി തീരുമാനിക്കും ?

നിലവില്‍ ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിൽ 40 ഇടത്ത് ബി.ജെ.പി മുന്നിലാണ്. 

ഹരിയാനയില്‍ ആര് ഭരിക്കണമെന്ന് ജെ.ജെ.പി തീരുമാനിക്കും ?

ഹരിയാനയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍, നിര്‍ണായക ശക്തിയായി ജെ.ജെ.പി കുതിപ്പ് തുടരുന്നു. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഹരിയാന ആര് ഭരിക്കണമെന്ന കാര്യത്തില്‍ ജെ.ജെ.പിയുടെ വാക്കായിരിക്കും നിര്‍ണായകമായുക. അടുത്ത സര്‍ക്കാരിന്റെ താക്കോല്‍ തന്റെ കൈകളിലുണ്ടെന്ന് ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിൽ 40 ഇടത്ത് ബി.ജെ.പി മുന്നിലാണ്. 30 സീറ്റുകളിൽ മുന്നിട്ടുനില്‍ക്കുന്ന കോൺഗ്രസ് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതേസമയം, ജെ.ജെ.പി 10 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ‘’ഇത് കുറച്ച് നേരത്തെയാണ് തന്റെ പ്രതികരണം, എങ്കിലും പറയുകയാണ്, അടുത്ത സര്‍ക്കാരിന്റെ താക്കോല്‍ ജെ.ജെ.പിയുടെ കൈകളിലാണെന്ന് ദുഷ്യന്ത് പറഞ്ഞു. എക്സിറ്റ് പോളുകളില്‍ ജെ.ജെ.പി ഏഴു മുതല്‍ 10 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ഹരിയാനയിലെ ഫലം അനിശ്ചിതത്വത്തിലായാല്‍ ആരെയാണ് പിന്തുണയ്ക്കുകയെന്ന കാര്യത്തില്‍ ജെ.ജെ.പി ഇനിയും നയം വ്യക്തമാക്കിയിട്ടില്ല. ആ തീരുമാനം ദുഷ്യന്ത് ചൗതാലയുടേതല്ല. ദേശീയ എക്സിക്യൂട്ടീവ് ആയിരിക്കും തീരുമാനമെടുക്കുക.

കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയാണ് ചൗതാല. നാല് തവണ മുഖ്യമന്ത്രിയും ഐ‌.എൻ.‌എൽ.ഡി പ്രസിഡന്റുമായിരുന്ന ഓം പ്രകാശ് ചൗതാലയുടെ മൂത്ത മകനാണ് ദുഷ്യന്ത് ചൗതാലയുടെ പിതാവ് അജയ് ചൗതാല.