LiveTV

Live

National

സ്ത്രീകളെ..സ്വര്‍ണ്ണമല്ല നിങ്ങള്‍ക്ക് വേണ്ടത് ഇരുമ്പാണ്..’ഇരുമ്പ്’

സ്ത്രീകള്‍ അനുഭവിക്കുന്ന പലരും ശ്രദ്ധിക്കാതെ പോകുന്ന വലിയൊരു പ്രശ്നം വളരെ ലളിതമായിട്ടാണ് വീഡിയോയിലൂടെ കാണിച്ചു തരുന്നത്

 സ്ത്രീകളെ..സ്വര്‍ണ്ണമല്ല നിങ്ങള്‍ക്ക് വേണ്ടത് ഇരുമ്പാണ്..’ഇരുമ്പ്’

സ്വര്‍ണ്ണമല്ല, ഇരുമ്പാണ് സ്ത്രീകള്‍ക്ക് വേണ്ടതെന്ന ആഹ്വാനവുമായി ഒരു പരസ്യ ചിത്രം. പൊന്നിനെക്കാള്‍ വില ഇരുമ്പിന് കൂടിയോ എന്ന് വിചാരിച്ച് അന്തം വിടണ്ട. സ്ത്രീകളിലെ വിളര്‍ച്ചെയക്കുറിച്ചാണ് വീഡിയോ പറയുന്നത്. വിളര്‍ച്ച തടയുന്നതിനായി ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കാനാണ് വീഡിയോ പറയുന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന പലരും ശ്രദ്ധിക്കാതെ പോകുന്ന വലിയൊരു പ്രശ്നം വളരെ ലളിതമായിട്ടാണ് വീഡിയോയിലൂടെ കാണിച്ചു തരുന്നത്.

ഇരുമ്പ് അടങ്ങിയ മാതളനാരങ്ങ, ചോളം, തണ്ണിമത്തന്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തൂ എന്നും വീഡിയോ പറയുന്നു. സോഷ്യൽ മീഡിയ ക്യാമ്പെയ്ന്‍ പ്രൊജക്ട് സ്ത്രീധൻ ആണ് പരസ്യ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. എന്തായാലും വീഡിയോ ഇറക്കിയത് വെറുതെ ആയില്ല. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ് ഈ പരസ്യം. ദീപാവലിയോട് അനുബന്ധിച്ച് സ്ത്രീകള്‍ സ്വര്‍ണം വാങ്ങാനല്ല, ഇരുമ്പ് അടങ്ങിയ ആഹാരം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും വീഡിയോ ആവശ്യപ്പെടുന്നു.

 സ്ത്രീകളെ..സ്വര്‍ണ്ണമല്ല നിങ്ങള്‍ക്ക് വേണ്ടത് ഇരുമ്പാണ്..’ഇരുമ്പ്’

ഇന്ത്യയിൽ രണ്ട് സ്ത്രീകളിൽ ഒരാൾ വിളർച്ച അനുഭവിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. വീഡിയോക്ക് പിന്തുണ പ്രഖ്യാപിച്ച് നടിമാരായ വിദ്യാ ബാലനും അനൂജ ചൌഹാനും രംഗത്തെത്തി. ഇരുമ്പ് അടങ്ങിയ ഈന്തപ്പഴം കഴിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് വിദ്യ പിന്തുണയറിയിച്ചത്.