LiveTV

Live

National

അതിര്‍ത്തി മേഖലകള്‍ അശാന്തം; ഇന്നലെ നാലിടത്ത് ഭീകരാക്രമണം നടന്നതായി റിപ്പോര്‍ട്ട്

ഇതിനിടെ അവന്തിപോരയിലെ ഏറ്റുമുട്ടലില്‍ അല്‍ ഖാഇദബന്ധമുള്ള അന്‍സാര്‍ ഗസ്വത്ത് ഉല്‍ ഹിന്ദ് നേതാവ് അബ്ദുള്‍ ഹമീദ് ലെല്‍ഹാരിയെ വധിച്ചതായി പൊലീസ് അറിയിച്ചു

 അതിര്‍ത്തി മേഖലകള്‍ അശാന്തം; ഇന്നലെ നാലിടത്ത് ഭീകരാക്രമണം നടന്നതായി റിപ്പോര്‍ട്ട്

ജമ്മുകശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ അശാന്തി തുടരുന്നു. ഇന്നലെ അര്‍ധ രാത്രി നാലിടത്ത് ഭീകരാക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഇതിനിടെ അവന്തിപോരയിലെ ഏറ്റുമുട്ടലില്‍ അല്‍ ഖാഇദ ബന്ധമുള്ള അന്‍സാര്‍ ഗസ്വത്ത് ഉല്‍ ഹിന്ദ് നേതാവ് അബ്ദുള്‍ ഹമീദ് ലെല്‍ഹാരിയെ വധിച്ചതായി പൊലീസ് അറിയിച്ചു.

ഒരാഴ്ചയായി ശക്തമായ ആക്രമണമാണ് ജമ്മുകശ്മീരിന്റെ അതിര്‍ത്തി മേഖലയില്‍ നടക്കുന്നത്. ഇന്നലെ രാത്രിയില്‍ മാത്രം 4 ഭീകരാക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. ശ്രീനഗറിലെ ചന്തയിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ ഭീകരര്‍ പ്രദേശത്തെ ഒരു കട കത്തിച്ചു. പുല്‍വാമയില്‍ ഒരു ട്രക്കും കുല്‍ഗാമില്‍ ഒരു വിദ്യാലയവും അഗ്നിക്കിരയാക്കിയതായാണ് റിപ്പോര്‍ട്ട്. അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ അന്‍സാര്‍ ഗസ്വത്ത് ഉല്‍ ഹിന്ദ് നേതാവ് അബ്ദുള്‍ ഹമീദ് ലെല്‍ഹാരി അടക്കം 3 ഭീകരരെ വധിക്കാനായത് വിജയമാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ അര്‍ധരാത്രി പൂഞ്ചിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. ഇന്ത്യ ഒരു കാലത്തും ആക്രമണ സ്വഭാവം കാട്ടിയിട്ടില്ലെന്നും എന്നാല്‍ രാജ്യത്തിന് നേരെയുള്ള ഏതാക്രമണത്തിനും ശക്തമായ മറുപടി നല്‍കുമെന്നും കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.