LiveTV

Live

National

വിദ്യാര്‍ഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു: ജാമിഅ മില്ലിയയിലെ സമരം അവസാനിച്ചു

അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഷോക്കോസ് സര്‍വകലാശാല പിന്‍വലിച്ചു. സമരക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ല. മലയാളി വിദ്യാര്‍ഥികളെയടക്കം മര്‍ദിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകും.

വിദ്യാര്‍ഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു: ജാമിഅ മില്ലിയയിലെ സമരം അവസാനിച്ചു

ജാമിഅ മില്ലിയ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികള്‍ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അധികൃതര്‍ അംഗീകരിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഷോക്കോസ് സര്‍വകലാശാല പിന്‍വലിച്ചു. സമരക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ല. മലയാളി വിദ്യാര്‍ഥികളെയടക്കം മര്‍ദിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകും.

ഇസ്രായേൽ സർക്കാരുമായി ചേർന്ന് ഒക്ടോബർ 5ന് സർവകലാശാല നടത്തിയ പരിപാടിക്കെതിരെ സമരം നടത്തിയ അഞ്ച് വിദ്യാർഥികൾക്കാണ് സർവകലാശാല ഷോക്കോസ് നോട്ടീസ് നൽകിയത്. ഇവരിൽ ചിലരെ സുരക്ഷാ ജീവനക്കാർ മർദിച്ചുവെന്നും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്. മർദിച്ച ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടും ഷോക്കോസ് നൽകിയ സർവകലാശാല നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും 9 ദിവസമായി വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു.

വിദ്യാര്‍ഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു: ജാമിഅ മില്ലിയയിലെ സമരം അവസാനിച്ചു

അതിനിടെ ഇന്നലെയുണ്ടായ സംഘർഷത്തിൽ മലയാളികള്‍ അടക്കമുള്ള വിദ്യാർഥികൾക്ക് പരിക്കേറ്റു. ഈ സംഭവത്തിൽ ജാമിഅ നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. മർദനം നടത്തിയെന്ന് ആരോപിക്കപ്പെട്ട 9 പേര്‍ക്കെതിരെ എഫ്.ഐ.ആർ തയ്യാറാക്കി. ക്യാമ്പസിന് പുറത്തുള്ളവരാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഇന്നലത്തെ മർദനത്തിൽ പരിക്കേറ്റ ചില വിദ്യാർഥികള്‍ ആശുപത്രിയിലാണ്. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥി ഹോളി ഫാമിലി ആശുപത്രിയിൽ ഐ,സി.യുവിലാണ്.