LiveTV

Live

National

ഇന്ത്യയിലെ കുറ്റകൃത്യങ്ങളില്‍ പത്ത് ശതമാനവും ഉത്തര്‍ പ്രദേശില്‍

കേരളത്തിന് നാലാം സ്ഥാനവും ഡല്‍ഹിക്ക് അഞ്ചാം സ്ഥാനവുമാണ് റിപ്പോര്‍ട്ടിലുള്ളത്

ഇന്ത്യയിലെ കുറ്റകൃത്യങ്ങളില്‍ പത്ത് ശതമാനവും ഉത്തര്‍ പ്രദേശില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഉത്തര്‍ പ്രദേശിലെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി)യുടെ കണക്കുകള്‍. മൂന്നു ലക്ഷത്തിലധികം കേസുകളാണ് 2017 ല്‍ യു.പിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളത്തിന് നാലാം സ്ഥാനവും ഡല്‍ഹിക്ക് അഞ്ചാം സ്ഥാനവുമാണ് റിപ്പോര്‍ട്ടിലുള്ളത്.

2017 ല്‍ 30,62,579 കേസുകളാണ് ഇന്ത്യയിലാകെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഉത്തര്‍ പ്രദേശില്‍ 3,10,084 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാജ്യമൊട്ടാകെ രജിസ്റ്റര്‍ചെയ്യപ്പെട്ട കേസുകളുടെ 10.1 ശതമാനമാണിത്. 2,35,846 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേരളത്തിലാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നാലാം സ്ഥാനം. 2,32,066 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡല്‍ഹിക്ക് അഞ്ചാം സ്ഥാനവും. ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ആറും ഏഴും സ്ഥാനത്തുള്ള സംസ്ഥാനങ്ങള്‍.