LiveTV

Live

National

ചത്തീസ്ഗഢ് സെക്‍സ് സി.ഡി കേസ്; തുടര്‍നടപടികള്‍ സ്റ്റേ ചെയ്‍തു

ചത്തീസ്ഗഢ് മന്ത്രിയായിരുന്ന രാജേഷ് മുനാത്തിന്‍റെ അശ്ലീല ദൃശ്യങ്ങളടങ്ങുന്ന സിഡി ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്യുന്നുവെന്നാരോപിച്ചുള്ളതാണ് കേസ്

ചത്തീസ്ഗഢ് സെക്‍സ് സി.ഡി കേസ്; തുടര്‍നടപടികള്‍ സ്റ്റേ ചെയ്‍തു

ചത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരായ സെക്സ് സിഡി ബ്ലാക്മെയില്‍ കേസിലെ തുടര്‍നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇരകള്‍ക്ക് ഭീഷണിയുള്ളതിനാല്‍ കേസ് നടത്തിപ്പ് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന സി.ബി.ഐ ഹരജിയിലാണ് സുപ്രീംകോടതി നടപടി. ഹരജിയിൽ ചത്തീസ് ഗഡ് മുഖ്യമന്ത്രി ‌ഭൂപേഷ് ബാഗല്‍ കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ബി.ബി.സിയിലെ മുന്‍ മാധ്യമപ്രവര്‍ത്തകനുമായിരുന്ന‌ വിനോദ് വര്‍മ എന്നിവര്‍ക്ക് കോടതി നോട്ടീസും അയച്ചു. ചത്തീസ്ഗഢ് മന്ത്രിയായിരുന്ന രാജേഷ് മുനാത്തിന്‍റെ അശ്ലീല ദൃശ്യങ്ങളടങ്ങുന്ന സിഡി ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്യുന്നുവെന്നാരോപിച്ചുള്ളതാണ് കേസ്. പിന്നീട് മന്ത്രിയുള്‍പ്പെടുന്ന അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.