LiveTV

Live

National

തെരുവില്‍ അലയുന്ന പശുക്കള്‍ മാംസാഹാരികളായെന്ന് ബി.ജെ.പി മന്ത്രി

അവിടെ അവയെ നന്നായി പരിപാലിക്കാനുള്ള നടപടികളും ചെയ്തിരുന്നു. പശുക്കള്‍ എപ്പോഴും സസ്യാഹാരികള്‍ ആണെന്നാണ് പറയപ്പെടാറുള്ളത്. 

തെരുവില്‍ അലയുന്ന പശുക്കള്‍ മാംസാഹാരികളായെന്ന് ബി.ജെ.പി മന്ത്രി

ഗോവയിലെ ടൂറിസം മേഖലയിലെ തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍, മാംസാഹാരികളായി മാറിയെന്നും കോഴിയിറച്ചിയുടെ അവശിഷ്ടങ്ങളും, വറുത്ത മത്സ്യവുമൊക്കെയാണ് ഇവ ഭക്ഷിക്കുന്നതെന്നും ബി.ജെ.പി നേതാവും സംസ്ഥാന മാലിന്യ നിർമാർജന മന്ത്രിയുമായ മൈക്കൽ ലോബോ. കാലൻഗുട്ട് നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി എം‌.എൽ.‌എ ആണ് ലോബോ. കാലൻ‌ഗ്യൂട്ട് ഗ്രാമത്തിൽ നിന്ന് പിടികൂടിയ 76 പശുക്കളെ ഗോശാലയിലേക്ക് മാറ്റി പാർപ്പിച്ചെന്നും എന്നാല്‍ ഇവ സസ്യാഹാരം കഴിക്കാന്‍ വിസമ്മതിക്കുകയാണെന്നും ലോബോ പറഞ്ഞു. ഇവയ്ക്ക് മാംസാഹാരത്തോടുള്ള പ്രിയം ഇല്ലാതാക്കാനും ഇവയെ തിരികെ സസ്യാഹാരികളാക്കാനും പ്രത്യേക മൃഗഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

"ഞങ്ങൾ തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന 76 കന്നുകാലികളെ കാലൻഗുട്ടിൽ നിന്ന് പിടികൂടി ഗോശാലയിലേക്ക് മാറ്റിയിരുന്നു. അവിടെ അവയെ നന്നായി പരിപാലിക്കാനുള്ള നടപടികളും ചെയ്തിരുന്നു. പശുക്കള്‍ എപ്പോഴും സസ്യാഹാരികള്‍ ആണെന്നാണ് പറയപ്പെടാറുള്ളത്. എന്നാൽ കലാൻഗുട്ടിൽ നിന്നുള്ള ഈ കന്നുകാലികൾ മാംസാഹാരികളായി മാറിയിരിക്കുന്നു. ഗോശാലയിലെത്തിച്ച ഇവയ്ക്ക് പുല്ലും കന്നുകാലികളുടെ പ്രത്യേക തീറ്റയും നല്‍കിയിട്ട് കഴിക്കുന്നില്ല. ഈ കന്നുകാലികൾക്ക്‌ മാംസാഹാരത്തോടാണ് കൂടുതല്‍ പ്രിയം. തെരുവില്‍ ഉപേക്ഷിക്കുന്ന കോഴിയിറച്ചിയുടെ അവശിഷ്ടങ്ങളും‌, റെസ്റ്റോറന്റുകളിൽ‌ നിന്നുള്ള പഴകിയ വറുത്ത മത്സ്യവുമൊക്കെയാണ് ഇവ കഴിച്ചിരുന്നത്. മുമ്പ്‌ ഇവ‌ സസ്യാഹാരികളായിരുന്നു. മാംസം കണ്ടാല്‍ ഉപേക്ഷിച്ചുപോകുമായിരുന്നു. ഇപ്പോ അതല്ല സ്ഥിതി. ഇവയെ വീണ്ടും സസ്യഭുക്കുകളാക്കി മാറ്റാൻ നാലഞ്ചു ദിവസമെടുക്കുമെന്നും മന്ത്രി പറഞ്ഞു.