LiveTV

Live

National

ബി.ജെ.പി മുന്‍ എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മകള്‍ രംഗത്ത്; വീഡിയോ വൈറല്‍

ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് ഇതാദ്യമല്ല. ഇതിന് മുമ്പ് കുറേ തവണ ഇങ്ങനെ ഇറങ്ങിപ്പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. 

ബി.ജെ.പി മുന്‍ എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മകള്‍ രംഗത്ത്; വീഡിയോ വൈറല്‍

തന്റെ കുടുംബത്തിന്റെ ക്രൂരമായ ഉപദ്രവം താങ്ങാനാവാതെയാണ് വീടു വിട്ടുപോയതെന്ന് ബി.ജെ.പി മുന്‍ എം.എല്‍.എയുടെ മകള്‍. കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന മധ്യപ്രദേശിലെ ബി.ജെ.പി നേതാവിന്റെ മകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ബി.ജെ.പി നേതാവ് സുരേന്ദ്ര നാഥ് സിങിന്റെ മകള്‍, 28 കാരിയായ ഭാരതി സിങാണ് പിതാവിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ക്രൂരമായ ഉപദ്രവത്തെ തുടർന്നാണ് വീട്ടിൽ നിന്ന് ഇറങ്ങാൻ നിർബന്ധിതയായതെന്ന് ഭാരതി വീഡിയോയിൽ പറയുന്നു.

ബി.ജെ.പി മുന്‍ എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മകള്‍ രംഗത്ത്; വീഡിയോ വൈറല്‍

“ഞാൻ ഭാരതി സിങ്, സുരേന്ദ്ര നാഥ് സിങ്ങിന്റെ മകൾ. ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് ഇതാദ്യമല്ല. ഇതിന് മുമ്പ് കുറേ തവണ ഇങ്ങനെ ഇറങ്ങിപ്പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി എന്റെ കുടുംബം എന്നെ ഉപദ്രവിക്കുകയാണ്. അതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും എന്റെ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുന്നത്,” ഭാരതി പറഞ്ഞു. തന്റെ ബന്ധുക്കളിലൊരാളായ സുശീല്‍ തന്നെ സ്ഥിരം ഉപദ്രവിച്ചിരുന്നു എന്നും ഭാരതി സിങ് ആരോപിക്കുന്നു. സുശീൽ തന്നെ മര്‍ദിക്കുകയും വളരെയധികം ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്നും ഭാരതി കൂട്ടിച്ചേര്‍ത്തു.

മകള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും കാണാതായെന്നും കാട്ടി പിതാവായ ബി.ജെ.പി നേതാവ് പൊലീസില്‍ പരാതി നൽകിയതിനെ തുടർന്ന് ഇക്കാര്യം സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഒരു രാഷ്ട്രീയ നേതാവിന്റെ മകനെ വിവാഹം കഴിക്കാൻ ഭാരതിയെ വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടി തന്റെ കുടുംബം വ്യാജ രേഖകൾ തയ്യാറാക്കിയെന്നും ഭാരതി പറഞ്ഞു.

ഭാരതി നിലവില്‍ ഒരു ഫിറ്റ്നസ് സെന്ററിൽ ജോലി ചെയ്യുകയാണെന്നും ഇതിനൊപ്പം പൂനെയിൽ നുട്യീഷനലിസ്റ്റ് കോഴ്‌സ് പഠിക്കുന്നുണ്ടെന്നും എൻ‌.ഡി‌.ടി.വി റിപ്പോർട്ട് ചെയ്തു.