LiveTV

Live

National

‘സ്വര്‍ണ്ണത്തിനും വെള്ളിക്കും പകരം വാള്‍ വാങ്ങി വെക്കൂ ; ഉപകാരപ്പെടും’ ബി.ജെ.പി നേതാവ് ഗ​ജ്​​രാ​ജ്​ റാ​ണ​

ബാബരി ഭൂമി തര്‍ക്ക കേസില്‍ വാദം പൂര്‍ത്തിയായി സുപ്രീം കോടതി വിധി പറയാനിരിക്കുന്ന പശ്ചാത്തലത്തിലാണ് റാണയുടെ ആഹ്വാനമെന്നതും ശ്രദ്ധേയമാണ്

‘സ്വര്‍ണ്ണത്തിനും വെള്ളിക്കും പകരം വാള്‍ വാങ്ങി വെക്കൂ ; ഉപകാരപ്പെടും’ ബി.ജെ.പി നേതാവ് ഗ​ജ്​​രാ​ജ്​ റാ​ണ​

ധന്‍തേര ആഘോഷം തുടങ്ങുമ്പോള്‍ വാങ്ങി വെക്കേണ്ടത് സ്വര്‍ണ്ണവും വെള്ളിയുമല്ല മറിച്ച് ഇരുമ്പ് വാളുകളാണ് വാങ്ങിവെക്കേണ്ടതെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ്. പാ​ർ​ട്ടി​യു​ടെ ദ​യൂ​ബ​ന്ദ്​ ​പ്ര​സി​ഡ​ൻ​റ്​ ഗ​ജ്​​രാ​ജ്​ റാ​ണ​യാ​ണ്​ വി​വാ​ദ പ്ര​സ്​​താ​വ​ന ന​ട​ത്തിയത്. വാള്‍ വാങ്ങിവെച്ചാല്‍ സമീപ ഭാവിയില്‍ തന്നെ ഉപകാരപ്പെടുമെന്നും ഗജ്‍രാജ് പറഞ്ഞു. ‘അ​യോ​ധ്യ കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി ഉ​ട​ൻ വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ത്​ രാ​മ​ക്ഷേത്രത്തിന് അനുകൂലമാകുമെന്ന് ആത്മവിശ്വാസമുണ്ട്. എന്തായിരുന്നാലും വിധി ഈ അന്തരീക്ഷചത്തെ അലങ്കോലമാക്കും അത് കൊണ്ട് സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ വാങ്ങുന്നതിന് പകരം ഇരുമ്പ് വാളുകള്‍ വാങ്ങി സൂക്ഷിക്കുന്നതാണ് ഉചിതം. അത്തരമൊരു ഘട്ടത്തില്‍ അത് നമ്മുടെ സുരക്ഷിതത്വത്തിന് ഉപകാരപ്പെടും' എന്നായിരുന്നു ഗജ്‍രാജ് പറഞ്ഞത്. ബാബരി ഭൂമി തര്‍ക്ക കേസില്‍ വാദം പൂര്‍ത്തിയായി സുപ്രീം കോടതി വിധി പറയാനിരിക്കുന്ന പശ്ചാത്തലത്തിലാണ് റാണയുടെ ആഹ്വാനമെന്നതും ശ്രദ്ധേയമാണ്. ദീപാവലി ആഘോഷത്തിന് തുടക്കം കുറിക്കുന്ന ദിനമാണ് ധന്‍തേര.