LiveTV

Live

National

മകന്റെ കൊലപാതകം ഹിന്ദു - മുസ്‍ലിം പ്രശ്നമാക്കാന്‍ ശ്രമിച്ച അവതാരകന്റെ വായടപ്പിച്ച് കമലേഷിന്റെ അമ്മ

എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്. നിങ്ങൾ ആദ്യം എന്നെ ശ്രദ്ധിക്കൂ. നിങ്ങളാണ് ആദ്യം ഹിന്ദു-മുസ്‌ലിം പ്രശ്‌നം ഇത് ഉന്നയിച്ചത്. ഞാനല്ല. നിങ്ങൾ എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്

മകന്റെ കൊലപാതകം ഹിന്ദു - മുസ്‍ലിം പ്രശ്നമാക്കാന്‍ ശ്രമിച്ച അവതാരകന്റെ വായടപ്പിച്ച് കമലേഷിന്റെ അമ്മ

തന്റെ മകന്റെ കൊലപാതകം ഹിന്ദു-മുസ്‌ലിം പ്രശ്‌നമാക്കി മാറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് എ.ബി.പി ന്യൂസ് അവതാരകനെതിരെ ആഞ്ഞടിച്ച് കൊല്ലപ്പെട്ട ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ അമ്മ കുസും തിവാരി. എ.ബി.പി ന്യൂസ് അവതാരകൻ സുമിത് അവസ്തിയുമായുള്ള അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

और यह जोर का तमाचा मारा गाल पर माता जी ने दल्ले सुमित अवस्थी के...

Posted by Nitish Pathak on Saturday, October 19, 2019
യു.പി സര്‍ക്കാരില്‍ വിശ്വാസമില്ല, ഹിന്ദു സമാജ് പാര്‍ട്ടി നേതാവിന്‍റെ കൊലപാതകം എന്‍.ഐ.എ അന്വേഷിക്കണമെന്ന് കുടുംബം
Also Read

യു.പി സര്‍ക്കാരില്‍ വിശ്വാസമില്ല, ഹിന്ദു സമാജ് പാര്‍ട്ടി നേതാവിന്‍റെ കൊലപാതകം എന്‍.ഐ.എ അന്വേഷിക്കണമെന്ന് കുടുംബം

“എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്. നിങ്ങൾ ആദ്യം എന്നെ ശ്രദ്ധിക്കൂ. നിങ്ങളാണ് ആദ്യം ഹിന്ദു-മുസ്‌ലിം പ്രശ്‌നം ഇത് ഉന്നയിച്ചത്. ഞാനല്ല. നിങ്ങൾ എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്നിട്ട് നിങ്ങൾ പറയുന്നു ഞാൻ ഹിന്ദു-മുസ്‍ലിം കലാപത്തിന് കാരണക്കാരിയാകണമെന്ന്. ഞങ്ങൾക്ക് ഭ്രാന്താണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ” - വീഡിയോയില്‍ കമലേഷിന്റെ അമ്മ പറഞ്ഞു. “ഞാൻ ഹിന്ദു-മുസ്‍ലിം പ്രശ്നമാക്കി സംസാരിച്ചോ? നിങ്ങളല്ലേ ഈ പ്രശ്നം ആദ്യം ഉന്നയിച്ചത്. ആദ്യം നിങ്ങൾ എന്നോട് ചോദിച്ചു. എന്നിട്ട് എന്നെ പ്രതിക്കൂട്ടിലാക്കാനുള്ള കളി കളിച്ചു. ഇമ്മാതിരി കളി ആദ്യം നിര്‍ത്തുക. എനിക്കിപ്പോ നിങ്ങളെ കുറിച്ച് നന്നായി അറിയാം. നിങ്ങൾക്ക് സർക്കാരിനെതിരെ സംസാരിക്കാൻ കഴിയില്ല. സാധാരണക്കാരോട് മാത്രമേ ചോദ്യങ്ങൾ ചോദിക്കാൻ കഴിയൂ. നിങ്ങൾ സർക്കാരിനെതിരെ സംസാരിക്കുകയാണെങ്കിൽ നിങ്ങളുടെ ചാനൽ അടച്ചുപൂട്ടുമെന്ന ഭയമാണ് നിങ്ങളെ ഭരിക്കുന്നത്. '' കുസും തിവാരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയെ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ അജ്ഞാതർ വെടിവച്ച് കൊന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹിന്ദു മഹാസഭയുടെ മുൻ നേതാവ് കൂടിയായ കമലേഷിനെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാവി വസ്ത്രം ധരിച്ചെത്തിയവരാണ് കമലേഷിന് നേരെ ആക്രമണം നടത്തിയത്. ഖുർഷിദ് ബാഗ് പ്രദേശത്തെ തിവാരിയുടെ ഓഫീസിലേക്ക് ദീപാവലി സമ്മാനം നൽകാനെന്ന വ്യാജേന പ്രവേശിക്കുകയും കയ്യിലുണ്ടായിരുന്ന പെട്ടി തുറന്ന് തോക്കെടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നു. കമലേഷ് തിവാരിയുടെ കൊലപാതകം എന്‍.ഐ.എ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തു വന്നിട്ടുണ്ട്. ഉത്തര്‍ പ്രദേശ് സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും കുടുംബം വ്യക്തമാക്കി. കേസില്‍ 5 പേരെ പിടികൂടിയിട്ടുണ്ട്.