LiveTV

Live

National

കശ്മീരില്‍ യാതൊരുവിധ പ്രതിഷേധ പ്രകടനങ്ങളും അനുവദിക്കില്ലെന്ന് പൊലീസ്

സംഘര്‍ഷ സാഹചര്യമില്ലാതിരുന്നിട്ടും ഇവരെ അറസ്റ്റ് ചെയ്തു നീക്കിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

കശ്മീരില്‍ യാതൊരുവിധ പ്രതിഷേധ പ്രകടനങ്ങളും അനുവദിക്കില്ലെന്ന് പൊലീസ്

കശ്മീരില്‍ യാതൊരുവിധ പ്രതിഷേധ പ്രകടനങ്ങളും അനുവദിക്കില്ലെന്ന് പൊലീസ്. സമാധാനപരമായ പ്രതിഷേധങ്ങളായാലും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടും വരെ അവ അനുവദിക്കാനാകില്ല.

ശ്രീനഗറില്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരി അടക്കമുള്ളവര്‍ നടത്തിയ കുത്തിയിരിപ്പ് സമരം പൊലീസ് ഇടപെട്ട് നിര്‍ത്തി വെപ്പിച്ചിരുന്നു. സമാധാനപരമായി സമരം ചെയ്യുകയായിരുന്ന ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഘര്‍ഷ സാഹചര്യമില്ലാതിരുന്നിട്ടും ഇവരെ അറസ്റ്റ് ചെയ്തു നീക്കിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.