LiveTV

Live

National

ഇടതനാണ്, ഇന്ത്യക്കാർ ഒഴിവാക്കിയതാണ്: അഭിജിത് ബാനർജിക്കെതിരെ പിയൂഷ് ഗോയൽ   

ദേശീയത ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ദാരിദ്ര്യമടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുമെന്ന് അഭിജിത് ബാനര്‍ജി പറഞ്ഞിരുന്നു

ഇടതനാണ്, ഇന്ത്യക്കാർ ഒഴിവാക്കിയതാണ്: അഭിജിത് ബാനർജിക്കെതിരെ പിയൂഷ് ഗോയൽ   

നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയെ പരിഹസിച്ച് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍. ഇന്ത്യയിലെ ജനങ്ങള്‍ അഭിജിത് ബാനര്‍ജിയുടെ ചിന്തകളെ തള്ളിക്കളഞ്ഞതാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

“നൊബേല്‍ കരസ്ഥമാക്കിയതിന് അഭിജിതിനെ അഭിനന്ദിക്കുന്നു. ഇടതുപക്ഷ ചിന്തകനാണ് അദ്ദേഹമെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിന്റെ മിനിമം വേതന പദ്ധതിയെ പുകഴ്ത്തിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്.’’ പുനെയില്‍ നടന്ന ചടങ്ങില്‍ പിയൂഷ് ഗോയല്‍ പറഞ്ഞു.

ദേശീയത ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ദാരിദ്ര്യമടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുമെന്ന് അഭിജിത് ബാനര്‍ജി പറഞ്ഞിരുന്നു. ഇന്‍ഡ്യ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത് ബാനര്‍ജി നിലപാട് വ്യക്തമാക്കിയത്. മിനിമം വരുമാന ഗ്യാരന്‍റി പദ്ധതി ഇന്ത്യയില്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബി.ജെ.പി എം.പി അനന്ത്കുമാര്‍ ഹെഡ്‍ഗെയും അഭിജിത് ബാനര്‍ജിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.