LiveTV

Live

National

അസമിലെ എന്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയെ സുപ്രീംകോടതി സ്ഥലംമാറ്റി

അസമിലെ എന്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയെ സുപ്രീംകോടതി സ്ഥലംമാറ്റി

അസമിലെ എന്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയെ സുപ്രീംകോടതി സ്ഥലംമാറ്റി. ഏഴ് ദിവസത്തിനകം ഉത്തരവ് നടപ്പാക്കണമെന്ന് കേന്ദ്രത്തോടും അസം സംസ്ഥാന സര്‍ക്കാറിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. പട്ടികയില്‍ പൊരുത്തക്കേടുള്ളതായി കാണിച്ച് ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഹജേലക്കെതിരെ പരാതി നല്‍കിയിരുന്നു.

പ്രതീക് ​ ഹജേലയെ പെട്ടെന്ന്​ സ്ഥലം മാറ്റാൻ എന്തെങ്കിലും കാരണമുണ്ടായിരുന്നോയെന്ന അറ്റോർണി ജനറൽ കെ.കെ വേണുഗോപാലി​ന്റെ ചോദ്യത്തിന്​ എന്തെങ്കിലും കാരണമില്ലാതെ സ്ഥലം മാറ്റങ്ങൾ നടക്കാറില്ലേ എന്നാണ്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി തിരിച്ചു ചോദിച്ചത്​.

48കാരനായ പ്രതീക്​ ഹജേല 1995 അസം-മേഘാലയ കേഡർ ഐ.എ.എസ്​ ഓഫീസറാണ്​. ഹജേലയുടെ മേൽ​നോട്ടത്തിൽ ആഗസ്​റ്റ്​ 31 നാണ്​ അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്​. അന്തിമ പട്ടികയിൽ നിന്നും 19 ലക്ഷം പേർ പുറത്തായിരുന്നു.