LiveTV

Live

National

ബാബരി കേസ്; മധ്യസ്ഥ സമിതിയുടെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മുസ്‍ലിം കക്ഷികളുടെ അഭിഭാഷകര്‍

ബാബരി കേസ്; മധ്യസ്ഥ സമിതിയുടെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മുസ്‍ലിം കക്ഷികളുടെ അഭിഭാഷകര്‍

ബാബരി കേസില്‍ മധ്യസ്ഥ സമിതിയുടെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് മുസ്‍ലിം കക്ഷികളുടെ അഭിഭാഷകര്‍. മധ്യസ്ഥ സമിതിയംഗം ശ്രീറാം പഞ്ചുവും സുന്നി വഖഫ് ബോര്‍‍ഡ് ചെയര്‍മാന്‍ സുഫര്‍ അഹ്മദ് ഫാറൂഖിയും ഒത്തുകളിക്കുകയാണെന്നും ഇരുവരും ചേര്‍ന്ന് മധ്യസ്ഥ സമിതിയിലെ ചര്‍ച്ചകളും വ്യവസ്ഥകളും ചോര്‍ത്തി നല്‍കുകയാണെന്നും അഭിഭാഷകര്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ മധ്യസ്ഥ നീക്കം സാധ്യമല്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

നവംബര്‍ 17ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അവസാന പ്രവൃത്തി ദിനമായ നവംബര്‍ 15നകം പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിന്റെ അന്തിമ വിധി പുറപ്പെടുവിപ്പിക്കും. വിരമിക്കും മുമ്പ് ബാബരി ഭൂമി അവകാശ തര്‍ക്ക കേസില്‍ വിധി പറയാനുറച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തുടര്‍ച്ചയായി അന്തിമവാദത്തിനായി തിയതി നിശ്ചയിച്ച് വാദം കേട്ടത്.