LiveTV

Live

National

സവര്‍ക്കര്‍ ചര്‍ച്ചയായി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് രംഗം

കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസിന് താല്‍പ്പര്യമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിമര്‍ശിച്ചു.

സവര്‍ക്കര്‍ ചര്‍ച്ചയായി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് രംഗം

ജമ്മു കശ്മീരും സവര്‍ക്കറും ചര്‍ച്ചയായി ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങള്‍. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ എതിര്‍ത്തവരും പരിഹസിച്ച വരും സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയില്‍ പറഞ്ഞു.

കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസിന് താല്‍പ്പര്യമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിമര്‍ശിച്ചു. സവര്‍ക്കറിനെ ആദരിക്കണമെന്നത് രാജ്യതാല്‍പര്യമാണെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം. ഹരിയാനയിലും മഹാരാഷ്ട്രയിലും പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്.

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും നയിക്കുന്ന പ്രചാരണത്തില്‍ ഏറെ മുന്നിലാണ് ബി.ജെ.പി. ജമ്മുകശ്മീരും എന്‍.ആര്‍.സിയും സവര്‍ക്കറും റഫാലുമൊക്കെ ഉയര്‍ത്തിയാണ് ബി.ജെ.പി പ്രചാരണം.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ എതിത്തവരും പരിഹസിച്ചവരും സംസ്ഥാനം സന്ദര്‍ശിക്കണമെന്നും കശ്മീരിനെ കുറിച്ചുള്ള ചര്ച്ചകളില്‍ വികസന വിരുദ്ധയുടെ പ്രസ്താവനകളും വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയില്‍ പറഞ്ഞു.

ആഭ്യന്തര വിഷയമായ ജമ്മുകശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കുകയാണ് കോണ്‍ഗ്രസെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഹരിയാനയിലെ റാലിയില്‍ ആരോപിച്ചു. സവര്‍ക്കര്‍ ദേശസ്നേഹിയായിരുന്നു എന്നും യുവാക്കള്‍ സവര്‍ക്കറില്‍ നിന്നും പ്രജോദനം ഉള്‍ക്കൊള്ളണമെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കി.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നാളെ ഹരിയാനയില്‍ പ്രചാരണത്തിനെത്തുമെന്നാണ് അറിയിപ്പ്.