LiveTV

Live

National

മൃതശരീരത്തില്‍ ഉറുമ്പരിച്ചു; അഞ്ചു ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ 

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വാര്‍ഡില്‍ പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും മൃതദേഹത്തെ മനപ്പൂര്‍വ്വം അവഗണിക്കുകയായിരുന്നു.

മൃതശരീരത്തില്‍ ഉറുമ്പരിച്ചു; അഞ്ചു ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ 

മധ്യപ്രദേശ് ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച വ്യക്തിയുടെ കണ്ണുകളിലൂടെ ഉറുമ്പരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. സംഭവം വിവാദമായതോടെ വിശദമായ അന്വേഷണത്തിനും ഒരു സര്‍ജ്ജനടക്കം അ‍ഞ്ചു ഡോകടര്‍മാരെ സസ്പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിട്ടു.

ശിവപുരി ജില്ലാ ആശുപത്രിയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം മണിക്കൂറുകളോളം ആശുപത്രി കിടക്കയില്‍ അനാഥമായി കിടന്ന മൃതദേഹത്തിന്റെ കണ്ണുകളിലൂടെ ഉറുമ്പുകളരിക്കുന്ന ചിത്രം ചൊവ്വാഴ്ച്ച മുതല്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയായിരുന്നു.

"ശിവപുരി ജില്ലാ ആശുപത്രിയില്‍ മൃതദേഹത്തിന്റെ കണ്ണുകളില്‍ ഉറുമ്പുകളരിക്കുന്ന ചിത്രം ദയനീയ കാഴ്ച്ചയാണ്. മനുഷ്യത്വത്തിന് യോജിക്കാത്ത ഇത്തരം ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒരു നിലക്കും അനുവദിക്കാന്‍ സാധിക്കില്ല. സമഗ്രാന്വേഷണത്തിന് ഉത്തരവിട്ടുണ്ട്, കുറ്റക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ തന്നെ സ്വീകരിക്കും" കമല്‍നാഥ് ട്വീറ്റ് ചെയ്തു.

മൃതശരീരത്തില്‍ ഉറുമ്പരിച്ചു; അഞ്ചു ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ 
മൃതശരീരത്തില്‍ ഉറുമ്പരിച്ചു; അഞ്ചു ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ 

അമ്പതുകാരനായ ബാലചന്ദ്ര ലോധിയെ ക്ഷയരോഗത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചു മണിക്കൂറുകള്‍ക്ക് ശേഷം ലോധി മരിക്കുകയായിരുന്നു. വാര്‍ഡിലുള്ള മറ്റു രോഗികള്‍ വിവരം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം.

മൃതശരീരത്തില്‍ ഉറുമ്പരിച്ചു; അഞ്ചു ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ 

എ.എന്‍.ഐ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാവിലെ പത്ത് മണിയോടെ വാര്‍ഡില്‍ പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും മൃതദേഹത്തെ മനപ്പൂര്‍വ്വം അവഗണിക്കുകയായിരുന്നു.

മരിച്ച വ്യക്തിയുടെ ഭാര്യ രാംശ്രീ ലോധി മൃതദേഹത്തില്‍ നിന്നും ഉറുമ്പുകളെ നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന ദയനീയ ചിത്രവും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.