LiveTV

Live

National

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് സച്ചിന്‍ പൈലറ്റ്

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ്. മന്ദാവ, ഗിന്‍സ്വാര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങളുടെ സര്‍ക്കാരിന്റെ ഭരണവിലയിരുത്തലായിരിക്കുമെന്നും, ഇരു സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ഗിന്‍സ്വാര്‍ എം.എല്‍.എ ഹനുമാന്‍ ബെനിവാള്‍, മന്ദാവ എം.എല്‍.എ നരേന്ദ്രകുമാര്‍ എന്നിവര്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 21നാണ് തെരഞ്ഞെടുപ്പ്.

" ഉപതെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന വലിയ പരീക്ഷണമാണ്. ഞങ്ങള്‍ സുസജ്ജമാണ്. ഇരു സീറ്റുകളിലും കോണ്‍ഗ്രസ് മികച്ച വിജയം നേടും. അഞ്ചുവര്‍ഷക്കാലം കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ചിട്ടുണ്ട്, ഇത്തവണ ഭരണത്തിലിരിക്കുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടാന്‍ യാതൊരു കാരണവും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.