LiveTV

Live

National

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും മഞ്ഞള്‍ വെള്ളവും; വീഡിയോ

സീതാപൂര്‍ ജില്ലയിലെ ബിച്ച്പരിയ യുപി സ്കൂളിലാണ് സംഭവം. ഇതിന്‍റെ വീഡിയോ പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായി.

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും മഞ്ഞള്‍ വെള്ളവും; വീഡിയോ

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും മഞ്ഞള്‍ വെള്ളവും നല്‍കിയതായി പരാതി. സീതാപൂര്‍ ജില്ലയിലെ ബിച്ച്പരിയ യുപി സ്കൂളിലാണ് സംഭവം. ഇതിന്‍റെ വീഡിയോ പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായി.

വീഡിയോ വൈറലായതോടെ അധികൃതര്‍ സ്കൂളിലേക്ക് സന്ദര്‍ശനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സോയാ കറി നല്‍കിയിരുന്നതായും സോയ കഴിച്ചശേഷമുള്ള ദൃശ്യമാണിതെന്നും അധികൃതര്‍ പ്രതികരിച്ചു. മിസര്‍സാപൂരില്‍ ഉച്ചഭക്ഷണതിന് ഉപ്പും റൊട്ടിയും മാത്രം നല്‍കിയത് നേരത്തെ വിവാദമായിരുന്നു.