LiveTV

Live

National

പുരുഷന്മാര്‍ക്ക് ഗര്‍ഭ പരിശോധന നിര്‍ദ്ദേശിച്ചു; ആരോപണം നിഷേധിച്ച് ഡോക്ടര്‍

കലശലായ വയറുവേദനയെ തുടര്‍ന്നാണ് 22 കാരനായ ഗോപാല്‍ ഗഞ്ചുവിനേയും 26 കാരനായ കമേശ്വര്‍ ഗഞ്ചുവിനേയും ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

പുരുഷന്മാര്‍ക്ക് ഗര്‍ഭ പരിശോധന നിര്‍ദ്ദേശിച്ചു; ആരോപണം നിഷേധിച്ച് ഡോക്ടര്‍

രണ്ട് പുരുഷന്‍മാര്‍‌ക്ക് ഗര്‍ഭിണികള്‍ക്കുള്ള ടെസ്റ്റിന്‍റെ കുറിപ്പടി എഴുതി നല്‍കി വിവാദത്തിലായിരിക്കുകയാണ് ഒരു ഡോക്ടര്‍. ഝാര്‍ഖണ്ഡിലെ ചാര്‍ട്ര ജില്ലയിലാണ് സംഭവം. കലശലായ വയറുവേദനയെ തുടര്‍ന്നാണ് 22 കാരനായ ഗോപാല്‍ ഗഞ്ചുവിനേയും 26 കാരനായ കമേശ്വര്‍ ഗഞ്ചുവിനേയും ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ ഇരുവരേയും പരിശോധിച്ച് ചില ടെസ്റ്റുകളും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഡോക്ടര്‍ നല്‍കിയ കുറിപ്പടിയുമായി ലാബിലെത്തിയ യുവാക്കള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി.

എച്ച്.ഐ.വി, എച്ച്.ബി.എ, എച്ച്.സി.വി, സി.ബി.സി, എച്ച്.എച്ച്-2 എന്നിവക്ക് പുറമേ ഗര്‍ഭിണികള്‍ക്ക് നിര്‍ദ്ദേശിക്കുന്ന എ.എന്‍.സി ടെസ്റ്റും യുവാക്കള്‍ക്കായി ഡോക്ടര്‍ കുറിപ്പടിയില്‍ നിര്‍ദ്ദേശിച്ചിരിന്നു. യുവാക്കള്‍ തങ്ങളുടെ ഗ്രാമത്തിലെത്തി കാര്യങ്ങള്‍ പറഞ്ഞു. ഞൊടിയിടയില്‍‌ സംഗതി വാര്‍ത്തയായി. എന്നാല്‍ ആരോപണം പാടേ നിഷേധിക്കുകയാണ് ആരോപണ വിധേയനായ ഡോക്ടര്‍ മുകേഷ്. രണ്ട് സ്ത്രീകള്‍ക്കാണ് താന്‍ എ.എന്‍.സി ടെസ്റ്റ് നിര്‍ദ്ദേശിച്ചതെന്നും കുറിപ്പടിയില്‍ അധികമായി ചില കാര്യങ്ങള്‍ എഴുതിച്ചേര്‍ത്ത് തന്നെ അപമാനിക്കാനായി മനഃപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണിതെന്നാണ് ഡോക്ടറുടെ വാദം. വാസ്തവമെന്തായാലും ഝാര്‍ഖണ്ഡിലിപ്പോള്‍ സജീവ ചര്‍ച്ച വിഷയമാണ് ഈ വാര്‍ത്ത