LiveTV

Live

National

ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അനുച്ഛേദം 370 ആയി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിപക്ഷം അഭിപ്രായം പറയുന്നത് അയല്‍രാജ്യങ്ങളുടെ ഭാഷയിലാണ്

ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനുച്ഛേദം 370 തിരികെ കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. ജമ്മു കശ്മീരും ലഡാക്കും രാജ്യത്തിന്റെ വെറും ഭൂമി മാത്രമല്ലെന്നും ഇന്ത്യയുടെ കിരീടമാണെന്നും മോദി മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായുള്ള ചില തീരുമാനങ്ങളോട് പ്രതിപക്ഷവും ചില പാര്‍ട്ടികളും എതിര്‍പ്പ് പ്രകടിപ്പിച്ചത് ദൗര്‍ഭാഗ്യകരമാണ്. അനുച്ഛേദം 370 ആയി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിപക്ഷം അഭിപ്രായം പറയുന്നത് അയല്‍രാജ്യങ്ങളുടെ ഭാഷയിലാണ്. അനുച്ഛേദം 370 കൊണ്ടുവരാന്‍ ഇന്ത്യയിലെ ജനങ്ങള്‍ അനുവദിക്കുമോ? അവര്‍ അതു സ്വീകരിക്കുമോ? കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്ന കാര്യം പ്രതിപക്ഷം അവരുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമോയെന്നും പ്രധാനമന്ത്രി ചോദിച്ചു. സുരക്ഷാ ആവശ്യങ്ങള്‍ പരിഗണിച്ചാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചത്.

ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ 24നും.