LiveTV

Live

National

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലും ഭിന്നത

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലും ഭിന്നത

മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് പി.സി.സികള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശ് പി.സി.സിയിലും ഭിന്നത. പി.സി.സി പുനസംഘടനയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയതില്‍ അതൃപ്തിയിലാണ് മുതിര്‍ന്ന നേതാക്കള്‍.

ഇതിനിടെ പി.സി.സി അധ്യക്ഷനായി ചുമതല ഏറ്റെടുത്ത അജയ് കുമാര്‍ ലല്ലു, പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ പുനര്‍ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 12 ജനറല്‍ സെക്രട്ടറിമാര്‍, 24 സെക്രട്ടറിമാര്‍, 4 വൈസ് പ്രസിഡന്റുമാര്‍, പ്രസിഡന്റ് എന്ന നിലയിലാണ് പിസിസിയെ പുനസംഘടിപ്പിച്ചത്.

18 മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി ഉപദേശ സമിതിയും 8 മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി ആസൂത്രണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഉപദേശക - ആസൂത്രമണ സമിതികളിലേക്ക് ചുരുക്കിയതിലും പി.സി.സി അംഗങ്ങളുടെ ശരാശരി പ്രായം 40 ആക്കിയതിലുമാണ് മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി.

ഉപദേശ സമിതി അംഗമാകാന്‍ മുതിര്‍ന്ന നേതാവ് രാജേഷ് മിശ്ര വിസമ്മതിച്ചതും അഭിപ്രായ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. പ്രിയങ്കക്ക് ഉപദേശം നല്‍കാന്‍ ആളെല്ലന്നാണ് രാജേഷ് പ്രതികരിച്ചിട്ടുള്ളത്. അധ്യക്ഷ ചുമതല ഏറ്റുടുത്ത അജയ് കുമാര്‍ ലല്ലു അടക്കമുള്ള സംഘത്തിനും മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി മറികടക്കല്‍ കടമ്പയാകും. നേതാക്കള്‍ക്കിടയിലെ അതൃപ്തി അടക്കം സംസ്ഥാനത്തെ സാഹചര്യം അജയ് കുമാര്‍ ലല്ലുവും പ്രിയങ്കയും ചര്‍ച്ച ചെയ്തതായാണ് വിവരം.