LiveTV

Live

National

മഹാബലിപുരം ബീച്ചില്‍ മാലിന്യം പെറുക്കുന്ന മോദിയുടെ വീഡിയോ വൈറല്‍

പ്രഭാത സവാരിക്ക് മഹാബലിപുരം ബീച്ചില്‍ എത്തിയ മോദി ഒരു പ്ലാസ്റ്റിക് കവറില്‍ കടലോരത്തെ മാലിന്യം പെറുക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. 

മഹാബലിപുരം ബീച്ചില്‍ മാലിന്യം പെറുക്കുന്ന മോദിയുടെ വീഡിയോ വൈറല്‍

ഇന്ത്യ - ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ ഭാഗമായി തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറല്‍. പ്രഭാത സവാരിക്ക് മഹാബലിപുരം ബീച്ചില്‍ എത്തിയ മോദി ഒരു പ്ലാസ്റ്റിക് കവറില്‍ കടലോരത്തെ മാലിന്യം പെറുക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. സന്ദര്‍ശകര്‍ ബീച്ചില്‍ ഉപേക്ഷിച്ചുപോയ പ്ലാസ്റ്റിക് കുപ്പികളും പ്ലേറ്റുകളും മറ്റുമാണ് മോദി പെറുക്കുന്നത്. പെറുക്കിയെടുത്ത മാലിന്യങ്ങള്‍ താജ് ഫിഷര്‍മെന്‍സ് കോവ് റിസോര്‍ട്ട് ആന്റ് സ്പായിലെ ജീവനക്കാരനെ മോദി ഏല്‍പ്പിക്കുകയും ചെയ്തു. താന്‍ മാലിന്യം പെറുക്കുന്ന വീഡിയോ മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

PM Narendra Modi cleans litter at Mahabalipuram Beach, thus leading by example.

Posted by News18 on Friday, October 11, 2019