LiveTV

Live

National

മോദിയുടെ സഹോദരപുത്രിയെ കൊള്ളയടിച്ചു; നഷ്ടമായത് 56,000 രൂപയും രണ്ടു ഫോണുകളും...

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ മകളായ ദമയന്തി ബെൻ മോദി, ശനിയാഴ്ച രാവിലെയാണ് അമൃത്സറിൽ നിന്ന് ‍ഡല്‍ഹിയില്‍ എത്തിയത്.

മോദിയുടെ സഹോദരപുത്രിയെ കൊള്ളയടിച്ചു; നഷ്ടമായത് 56,000 രൂപയും രണ്ടു ഫോണുകളും...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം സംബന്ധിച്ച് ദിവസവും പതിനായിരക്കണക്കിന് കേസുകൾ രജിസ്റ്റര്‍ ചെയ്യപ്പെടാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മരുമകൾ ദമയന്തി ബെൻ മോദിയാണ് ഇത്തവണ മോഷണത്തിന് ഇരയായത്.

സിവിൽ ലൈന്‍സിലെ ഗുജറാത്തി സമാജ് ഭവനിന്റെ കവാടത്തിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് അക്രമികൾ ദമയന്തിയുടെ പേഴ്‌സ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഇതേ തുടർന്ന് ദമയന്തി ബെൻ മോദി, ന്യൂഡൽഹിയിലെ സിവിൽ ലൈൻസ് ഏരിയയിലെ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ മകളായ ദമയന്തി ബെൻ മോദി, ശനിയാഴ്ച രാവിലെയാണ് അമൃത്സറിൽ നിന്ന് ‍ഡല്‍ഹിയില്‍ എത്തിയത്. സിവിൽ ലൈൻസ് ഏരിയയിലെ ഗുജറാത്തി സമാജ് ഭവനിൽ ഇവര്‍ ഒരു മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടലിന്റെ ഗേറ്റിലെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് അക്രമികൾ പേഴ്‌സ് തട്ടിയെടുത്തു സംഭവസ്ഥലത്ത് രക്ഷപ്പെടുകയായിരുന്നു.

56,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും പേഴ്സിലുണ്ടായിരുന്ന പ്രധാന രേഖകളും നഷ്ടമായതായി ദമയന്തി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വൈകുന്നേരം വിമാനത്തില്‍ മടങ്ങാനിരുന്ന തന്റെ സകല രേഖകളും നഷ്ടമായതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ദമയന്തിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.