LiveTV

Live

National

ഇന്ത്യ-ചൈന ഉച്ചകോടി സമാപിച്ചു; കശ്‍മീര്‍ ചര്‍ച്ചയായില്ല

മറക്കാനാവാത്ത അനുഭവമായിരുന്നു ഉച്ചകോടിയെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് പ്രതികരിച്ചു

ഇന്ത്യ-ചൈന ഉച്ചകോടി സമാപിച്ചു; കശ്‍മീര്‍ ചര്‍ച്ചയായില്ല

ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് സമാപനം. തീവ്രവാദത്തിനെതിരെ ഇരു രാഷ്ട്രങ്ങളുടെയും നീങ്ങും. എന്നാൽ കശ്മീർ വിഷയം ഉച്ചകോടിയിൽ ചർച്ചയായില്ല.

അതിർത്തി കടന്നുള്ള തീവ്രവാദം ഇരു രാജ്യങ്ങൾക്കും ഭീഷണിയാണ്. ഇതിൽ കൃത്യമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകും. ഉച്ചകോടിയിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്ന കശ്മീർ വിഷയം എന്നാൽ ചർച്ചയായില്ല. അത് രാജ്യത്തിനകത്തെ കാര്യമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിനായി പുതിയ സംവിധാനമൊരുക്കും. ചൈനീസ് വൈസ് പ്രസിഡന്റ് ഹൂ ചുൻ ഹുവ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചർച്ചകൾ നടക്കുക. ഇന്ത്യ ചൈന ബന്ധത്തിൽ ഒരു പുതിയ യുഗമാണ് വരാനിരിയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മറക്കാനാവാത്ത അനുഭവമായിരുന്നു ഉച്ചകോടിയെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് പ്രതികരിച്ചു. അടുത്ത ഉച്ചകോടിക്ക് ചൈനയിലേക്കുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.