LiveTV

Live

National

കശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

കശ്മീരിന്‍റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞത് മുതല്‍ കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ ഭാഗമായിട്ടായിരുന്നു നടപടി

കശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

കശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. പ്രീപെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ പുനസ്ഥാപിക്കുമെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു. കഴിഞ്ഞ 70 ദിവസമായി മൊബൈല്‍ സേവനങ്ങള്‍ വിച്ഛേദിച്ചിരുന്നു. കശ്മീരിന്‍റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞത് മുതല്‍ കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ ഭാഗമായിട്ടായിരുന്നു നടപടി.