LiveTV

Live

National

അല്‍ക്ക ലാംബ വീണ്ടും കോണ്‍ഗ്രസില്‍

മുന്‍ ദല്‍ഹി സര്‍വ്വകലാശാല അദ്ധ്യക്ഷയായിരുന്ന അല്‍ക്ക ലാംബ 20 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് ആപില്‍ ചേര്‍ന്നത്.

അല്‍ക്ക ലാംബ വീണ്ടും കോണ്‍ഗ്രസില്‍

ആം ആദ്മി പാര്‍ട്ടി എം.എല്‍.എയായിരുന്ന അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന നേതാവ് പി.സി ചാക്കോയുടെ സാന്നിദ്ധ്യത്തിലായിരുന്നു അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം അല്‍ക്ക ലാംബ ആപ് വിട്ടിരുന്നു. വ്യാഴാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അല്‍ക്ക ലാംബ സന്ദര്‍ശിച്ചിരുന്നു.

മുന്‍ ദല്‍ഹി സര്‍വ്വകലാശാല അദ്ധ്യക്ഷയായിരുന്ന അല്‍ക്ക ലാംബ 20 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് ആപില്‍ ചേര്‍ന്നത്. 2015 തെരഞ്ഞെടുപ്പിലാണ് ചാന്ദ്നി ചൗക്കില്‍ നിന്ന് എം.എല്‍.എയായത്. ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടി ആംആദ്മി പാര്‍ട്ടി എം.എല്‍.എമാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്ന് അല്‍ക്ക ലാംബയെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലും അല്‍ക്ക ലാംബയെ പങ്കെടുപ്പിച്ചിരുന്നില്ല.