LiveTV

Live

National

ജി പരമേശ്വരയുടെ പി.എയുടെ മരണം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

കഴിഞ്ഞ ദിവസങ്ങളില്‍ പരമേശ്വരയുടെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്‍ഡ് നടന്നിരുന്നു.

ജി പരമേശ്വരയുടെ പി.എയുടെ മരണം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്‍റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് സംഭവം. മോദി സർക്കാർ എതിരാളികളോട് രാഷ്ട്രീയമായി പകപോക്കുന്നതിനൊപ്പം കോണ്‍ഗ്രസിന്റെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരെയും വേട്ടയാടുന്നു എന്ന് ഹൈക്കമാന്റ് പ്രതികരിച്ചു.

മെഡിക്കൽ പ്രവേശന അഴിമതി ആരോപണത്തില്‍ വെള്ളിയാഴ്ചയാണ് ജി.പരമേശ്വരയുമായി ബന്ധപ്പെട്ട കർണാടകയിലെ 30 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നത്. പിഎ രമേശിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് രമേശിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നാണ് പൊലീസ് പ്രതികരണം.

പരമേശ്വര, എ.ഐ.സി.സി അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ മാത്യു വർഗീസ് അടക്കമുള്ളവരുടെ വസതികളിലെ റെയ്ഡ് വേട്ടയാടലെന്ന് ഹൈക്കമാന്റ് പ്രതികരിച്ചു.

റെയ്ഡുകളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും എന്‍.എസ്.യു.ഐയും ധനമന്ത്രി നിർമ്മല സീതാരാമന്റെ വസതിയിലേക്ക് മാർച്ച് നടത്തി. "രാഷ്ട്രീയമായി പോരാടൂ, അന്വേഷണ ഏജൻസികളെ വെച്ചല്ല'' എന്ന മുദ്രാവാക്യമുയർത്തിയായി പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.