LiveTV

Live

National

‘’ഇത് ഞങ്ങളുടെ വിശ്വാസമാണ്, ഇനിയും ചെയ്യും’’; റഫേല്‍ പൂജയെ കുറിച്ച് രാജ്നാഥ് സിങ്

എല്ലാവർക്കും പ്രാർഥിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ രാജ്‌നാഥ് സിങ്, മറ്റേതെങ്കിലും മതവിശ്വാസമനുസരിച്ച് ചടങ്ങ് നടത്തിയിരുന്നെങ്കിലും താൻ എതിർക്കുമായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘’ഇത് ഞങ്ങളുടെ വിശ്വാസമാണ്, ഇനിയും ചെയ്യും’’; റഫേല്‍ പൂജയെ കുറിച്ച് രാജ്നാഥ് സിങ്

ശാസ്ത്ര പൂജ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ''ആളുകൾക്ക് എന്ത് വേണമെങ്കിലും പറയാൻ കഴിയും. എനിക്ക് ശരിയെന്ന് തോന്നിയതാണ് ഞാന്‍ ചെയ്തത്. അത് ഇനിയും തുടരും. ഇത് ഞങ്ങളുടെ വിശ്വാസമാണ്. ഒരു സര്‍വ്വശക്തി ഈ ലോകത്തുണ്ടെന്നും കുട്ടിക്കാലം മുതൽ ഞാൻ അതില്‍ വിശ്വസിക്കുന്നുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. റഫേലിന് ശാസ്ത്ര പൂജ നടത്തിയതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കുള്ള മറുപടിയായിട്ടാണ് രാജ്നാഥിന്റെ ഈ വാക്കുകള്‍.

‘’ഇത് ഞങ്ങളുടെ വിശ്വാസമാണ്, ഇനിയും ചെയ്യും’’; റഫേല്‍ പൂജയെ കുറിച്ച് രാജ്നാഥ് സിങ്

എല്ലാവർക്കും പ്രാർഥിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ രാജ്‌നാഥ് സിങ്, മറ്റേതെങ്കിലും മതവിശ്വാസമനുസരിച്ച് ചടങ്ങ് നടത്തിയിരുന്നെങ്കിലും താൻ എതിർക്കുമായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. "എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് അവരുടെ വിശ്വാസമനുസരിച്ച് പ്രാർഥിക്കാൻ അവകാശമുണ്ട്. മറ്റാരെങ്കിലും ഇത് ചെയ്തിരുന്നുവെങ്കിൽ ഞാൻ എതിർക്കുമായിരുന്നില്ല. കോൺഗ്രസിലും ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കണം എന്ന് എനിക്ക് തോന്നുന്നു. ഇത് എല്ലാവരുടെയും അഭിപ്രായമായിരിക്കില്ല, ”രാജ്‌നാഥ് സിങ് പറഞ്ഞു.

ആദ്യ റഫേൽ വിമാനം ഏറ്റുവാങ്ങാനുള്ള നടപടികള്‍ക്കായി ഫ്രാൻസിലെത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, അടുത്ത വർഷം ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തോടെ ഏഴ് റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ എത്തുമെന്ന് പറഞ്ഞു. "ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തോടെ ഏഴ് റാഫേൽ ജെറ്റുകൾ ഇന്ത്യയിൽ എത്തും. 1800 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വിമാനങ്ങള്‍ക്ക് കഴിയും. 1300 കിലോമീറ്റർ വേഗതയിൽ ഞാൻ ഒരു റഫേൽ ജെറ്റിൽ പറന്നു. ഈ ജെറ്റുകൾ വിജയകരമായി സ്വന്തമാക്കിയതിന്റെ മൊത്തം ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

‘’ഇത് ഞങ്ങളുടെ വിശ്വാസമാണ്, ഇനിയും ചെയ്യും’’; റഫേല്‍ പൂജയെ കുറിച്ച് രാജ്നാഥ് സിങ്

പ്രതിരോധ ശേഷി വർധിപ്പിച്ച് ആരെയും ഭീഷണിപ്പെടുത്താൻ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഫ്രാൻസ് സന്ദർശനം വിജയകരമായിരുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോനുമായി 35 മിനിറ്റിലധികം കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.