LiveTV

Live

National

കശ്​മീരിൽ പോസ്​റ്റ്​പെയ്​ഡ്​ മൊബൈൽ സേവനം ശനിയാഴ്​ച മുതൽ പുനഃരാരംഭിച്ചേക്കും

കശ്മീര്‍ താഴ്‍വരയില്‍ ഏകദേശം 66 ലക്ഷം മൊബൈല്‍ ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ 40 ലക്ഷവും പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളാണ്

കശ്​മീരിൽ പോസ്​റ്റ്​പെയ്​ഡ്​ മൊബൈൽ സേവനം ശനിയാഴ്​ച മുതൽ പുനഃരാരംഭിച്ചേക്കും

കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സേവനം ശനിയാഴ്ച മുതല്‍ പുനഃരാരംഭിച്ചേക്കും. 68 ദിവസമായി കശ്മീരില്‍ തടസപ്പെട്ട മൊബൈല്‍ സേവനങ്ങളാണ് ഭാഗികമായി പുനഃരാരംഭിക്കുന്നത്. കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കള്‍ 370 എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് മൊബൈല്‍ സേവനം റദ്ദാക്കിയത്. അതേസമയം കശ്മീരിലെ ഇന്റര്‍നെറ്റ് സേവനം ഇപ്പോള്‍ പുനഃരാരംഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീപെയ്ഡ് മൊബൈലുകള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കശ്മീര്‍ താഴ്‍വരയില്‍ ഏകദേശം 66 ലക്ഷം മൊബൈല്‍ ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ 40 ലക്ഷവും പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളാണ്. വിനോദസഞ്ചാരികള്‍ക്കായി കശ്മീര്‍ തുറന്ന് കൊടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം. കശ്മീരില്‍ മൊബൈല്‍ സേവനം ഇല്ലാതെ ആരും വിനോദസഞ്ചാരത്തിന് എത്തില്ലെന്ന് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരുന്നു.

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേദം 370 റദ്ദ് ചെയ്യുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ആഗസ്റ്റ് അഞ്ച് മുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. തുടര്ന്ന് ആഗസ്റ്റ് 17-ഓടെ ലാന്ഡ്‌ലൈ ന്‍ ഫോണുകള്ക്കുരള്ള നിയന്ത്രണം സര്‍ക്കാര്‍ ഭാഗികമായി നീക്കിയിരുന്നു. സെപ്റ്റംബര്‍ നാലോടെ 50000 ത്തോളം വരുന്ന ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമായതായി സര്ക്കാോര്‍ പ്രഖ്യാപിച്ചിരുന്നു.