LiveTV

Live

National

ജിയോ പ്രഖ്യാപനത്തില്‍ ലാഭം മറ്റു കമ്പനികള്‍ക്ക്

ഇന്നലെയാണ് മറ്റ് നെറ്റ്‍വര്‍ക്കുകളിലേക്കുള്ള സൌജന്യ കോളുകള്‍ അവസാനിപ്പിക്കുന്നതായി ജിയോ അറിയിച്ചത്

ജിയോ പ്രഖ്യാപനത്തില്‍ ലാഭം മറ്റു കമ്പനികള്‍ക്ക്

റിലയന്‍സ് ജിയോയില്‍ നിന്നും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള സൌജന്യ കോളുകള്‍ നിര്‍ത്തിയതിനു പിറകെ എയര്‍ടെല്ലിന്‍റെയും വോഡഫോണിന്‍റെയും ഓഹരികള്‍ക്ക് വിലകൂടി. ഇന്നലെയാണ് മറ്റ് നെറ്റ്‍വര്‍ക്കുകളിലേക്കുള്ള സൌജന്യ കോളുകള്‍ അവസാനിപ്പിക്കുന്നതായി ജിയോ അറിയിച്ചത്.

മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ആറു പൈസയാണ് ഇന്ന് മുതല്‍ ജിയോ ഈടാക്കുന്നത്. ഇന്റർകണക്ട് യൂസേജ് ചാർജ് ഈടാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചതിനു ശേഷം ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ ഓഹരികൾ യഥാക്രമം 7, 18 ശതമാനം വരെ ഉയർന്നു. ഇതു വഴി കോടികളുടെ ലാഭമാണ് ഇരു കമ്പനികള്‍ക്കും ലഭിച്ചത്. ഭാരതി എയർടെല്ലിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 384.85 രൂപയിലെത്തി. വോഡഫോൺ ഐഡിയയുടെ ഓഹരികൾ 17 ശതമാനത്തിലധികം ഉയര്‍ച്ച രേഖപ്പെടുത്തി.