LiveTV

Live

National

സൊമാറ്റോ ഡെലിവറി ബോയ് വീട്ടിലെ വളര്‍ത്തുനായയുമായി കടന്നു

പുനെ കാര്‍വെ റോഡില്‍ താമസിക്കുന്ന വന്ദന ഷായുടെ വീട്ടിലെ നായ്ക്കുട്ടിയെ ആണ് ഡെലിവറി ബോയ് മോഷ്ടിച്ചത് 

സൊമാറ്റോ ഡെലിവറി ബോയ് വീട്ടിലെ വളര്‍ത്തുനായയുമായി കടന്നു

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാനെത്തിയ സൊമാറ്റോ ഡെലിവറി ബോയ് വീട്ടിലെ വളര്‍ത്തുനായയുമായി കടന്നു. പുനെ കാര്‍വെ റോഡില്‍ താമസിക്കുന്ന വന്ദന ഷായുടെ വീട്ടിലെ നായ്ക്കുട്ടിയെ ആണ് ഡെലിവറി ബോയ് മോഷ്ടിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. ഡെലിവറി ബോയിയുടെ പേരും ഫോണ്‍ നമ്പറും സഹിതമുള്ള വിവരങ്ങള്‍ ഇവര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

ഡോട്ടു എന്ന നായ്ക്കുട്ടി വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നത് കണ്ടവരുണ്ട്. സിസി ടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. പിന്നീട് ഡോട്ടുവിനെ കണ്ടതുമില്ല. ഇവരുടെ വീടിന് പരിസരത്ത് ഭക്ഷണവുമായി എത്തിയ മറ്റൊരു ഡെലിവറി ബോയ്‌സിനോട് ഡോട്ടുവിനെ കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ് സൊമാറ്റോയിലെ ഡെലിവറി ബോയിയുടെ കയ്യില്‍ നായകുട്ടിയെ കണ്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ തുഷാര്‍ എന്ന സൊമാറ്റോ ഡെലിവറി ബോയാണ് മോഷ്ടാവെന്നും കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ നമ്പറിലേക്ക് ദമ്പതികൾ ബന്ധപ്പെട്ടു.

എന്നാൽ നായ്ക്കുട്ടിയെ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ നാട്ടിലേക്ക് ഡോട്ടുവിനെ കൊണ്ടുപോയി എന്ന് പറഞ്ഞ് തുഷാര്‍ ആവശ്യം നിരസിക്കുകയാണുണ്ടായത്. തുടര്‍ന്ന് വന്ദന പൊലീസില്‍ പരാതി നല്‍കി. നായ്ക്കുട്ടിയെ തിരികെയത്തിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതായി വന്ദന പറഞ്ഞു.