LiveTV

Live

National

നിയമങ്ങള്‍ കശ്മീരിലെത്തുമ്പോള്‍ മാറുന്നു; മുഖ്യധാരാ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി ഷെഹ്‍ല റാഷിദ്

പൊതുപ്രവര്‍ത്തകയായി തുടരുമെന്നും അനീതിക്കെതിരെ ഇനിയും ശക്തമുയര്‍ത്തുമെന്നും ഷെഹ്‍ല പ്രസ്താവനയില്‍ പറഞ്ഞു

നിയമങ്ങള്‍ കശ്മീരിലെത്തുമ്പോള്‍ മാറുന്നു; മുഖ്യധാരാ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി ഷെഹ്‍ല റാഷിദ്

മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവപ്പിന് ശേഷം രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് മുന്‍ വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷിദ്. എന്നാല്‍ പൊതുപ്രവര്‍ത്തകയായി തുടരുമെന്നും ഷെഹ്‍ല വ്യക്തമാക്കി.

ബ്ലോക്ക് ഡവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പ് ഈ മാസം അവസാനം ജമ്മു കശ്മീരിൽ നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെത്തുടർന്ന് കശ്മീരിലെ തെരഞ്ഞെടുപ്പ് മുഖ്യധാരയുമായി ബന്ധം വേർപെടുത്താൻ താൻ നിർബന്ധിതയായി എന്ന് മുൻ ജെ.എൻ.യു സ്റ്റുഡന്‍സ് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു. വഞ്ചനാപരമായ തെരഞ്ഞെടുപ്പ് വ്യായാമം എന്നാണ് ഈ തെരഞ്ഞെടുപ്പിനെ ഷെഹ്‍ല വിശേഷിപ്പിച്ചത്. പ്രധാന നേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെയാണ് ഷെഹ്‍ല രംഗത്തെത്തിയത്. ഇന്ത്യയിലെ നിയമങ്ങള്‍ കശ്മീരിലെത്തുമ്പോള്‍ മാറുകയാണെന്നും അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്നും ഷെഹ്‌ല റാഷിദ് പറഞ്ഞു.

ജെ.എൻ .യു രാജ്യദ്രോഹ വിവാദത്തെ തുടർന്ന് ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ വിദ്യാർത്ഥി യുണിയന്റെ പ്രസിഡണ്ടായിരുന്ന കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധേയതയാവുന്നത്. അന്ന് കനയ്യ കുമാറിനെയും ഉമർ ഖാലിദിനെയും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭം നയിച്ചത് ഷെഹ്ല റാഷിദ് ആയിരുന്നു. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ ആരംഭിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഷെഹ്‌ല റാഷിദ് ചേര്‍ന്നത്.

പൊതുപ്രവര്‍ത്തകയായി തുടരുമെന്നും അനീതിക്കെതിരെ ഇനിയും ശക്തമുയര്‍ത്തുമെന്നും ഷെഹ്‍ല പ്രസ്താവനയില്‍ പറഞ്ഞു. നീതിയും നല്ല ഭരണവും നൽകാമെന്നും ജമ്മു കശ്മീരിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രവർത്തിക്കാമെന്നും വിശ്വസിച്ചതിനാലാണ് താൻ രാഷ്ട്രീയത്തിൽ ചേർന്നതെന്ന് ഷെഹ്‌ല റാഷിദ് പറഞ്ഞു.