LiveTV

Live

National

ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

അതേസമയം വീട്ട് തടങ്കലിലായിരുന്ന മൂന്ന് രാഷ്ട്രീയ നേതാക്കളെ സര്‍ക്കാര്‍ മോചിപ്പിച്ചു. 

ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വീട്ട് തടങ്കലിലായിരുന്ന മൂന്ന് രാഷ്ട്രീയ നേതാക്കളെ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചു.

രണ്ട് മാസത്തെ വിലക്കിന് ശേഷമാണ് വിനോദസഞ്ചാരികള്‍ക്ക് ജമ്മു കശ്മീരില്‍ പ്രവേശിക്കാന്‍ ഭരണകൂടം അനുമതി നല്‍കുന്നത്. ജമ്മു കശ്മീരിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായി അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും വേഗം ജമ്മു കശ്മീരില്‍ നിന്ന് സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഏകദേശം ഇരുപത്തിയയ്യാരത്തോളം പേരായിരുന്നു ജമ്മു കശ്മീരില്‍ വിലക്ക് പ്രാബല്യത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്നത്. അതേസമയം വീട്ട് തടങ്കലിലായിരുന്ന മൂന്ന് രാഷ്ട്രീയ നേതാക്കളെ സര്‍ക്കാര്‍ മോചിപ്പിച്ചു. പി.ഡി.പി എം.എല്‍.എ യവാര്‍ മിര്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് ഷൊയ്ബ് ലോണ്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നൂര്‍ മുഹമ്മദ് എന്നിവരെയാണ് മോചിപ്പിച്ചത്. രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്തില്ലെന്നത് അടക്കമുള്ള സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഒപ്പ് വെച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മോചനം. കരാര്‍ ലംഘിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. എന്നാല്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫതി, ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവര്‍ ഇപ്പോഴും തടവിലാണ്. ഇതിനിടെ പഞ്ചാബില്‍ രണ്ട് പാക് ഡ്രോണുകള്‍ കണ്ടതായി പോലീസ് അറിയിച്ചു. ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് ഡ്രോണുകള്‍ എത്തുന്നത്.