LiveTV

Live

National

മാതാപിതാക്കളുടെ വഴക്കിനിടയില്‍ ഇരുമ്പ് വടിയുടെ അടിയേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു

കിഴക്കന്‍ ഡല്‍ഹിയിലെ കൊണ്ട്‍ലിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്

 മാതാപിതാക്കളുടെ വഴക്കിനിടയില്‍ ഇരുമ്പ് വടിയുടെ അടിയേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു

മാതാപിതാക്കളുടെ വഴക്കിനിടയില്‍ ഇരുമ്പ് വടിയുടെ അടിയേറ്റ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കൊണ്ട്‍ലിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ മരണത്തിന് ശേഷം അച്ഛന്‍ ഒളിവിലാണ്.

ഗസിയാബാദിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്നീഷ്യനാണ് കുട്ടിയുടെ പിതാവ്. അമ്മ ഒരു സ്വകാര്യ ക്ലിനിക്കില്‍ നഴ്സാണ്. കഴിഞ്ഞ കുറെ മാസങ്ങളായി ഇയാള്‍ക്ക് ജോലിയില്ലാത്ത അവസ്ഥയാണ്. വഴക്ക് നടക്കുമ്പോള്‍ അമ്മയുടെ മടിയിലായിരുന്നു കഞ്ഞ്. ഭര്‍ത്താവ് ഭാര്യയെ ഇരുമ്പ് വടി കൊണ്ട് അടിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി വടി കുട്ടിയുടെ നെറ്റിയില്‍ അടിക്കുകയായിരുന്നു. രക്തം വരുന്നതുകണ്ട് പരിഭ്രാന്തരായ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള സ്വകാര്യ ക്ലിനികില്‍ പ്രവേശിപ്പിച്ചു.ഗുരുതരമായ മുറിവല്ലാത്തതിനാല്‍ കുട്ടിയെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ കുട്ടിയുടെ സ്ഥിതി മോശമാവുകയും ക്ലിനികിലെത്തിയപ്പോള്‍ കുട്ടിക്ക് സീരിയസാണെന്നും ഡോക്ടര്‍ പറഞ്ഞു. കുഞ്ഞിനെ പത്പറംഗജിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.