Top

സല്‍മാന്‍ ഖാന്‍റെ ബിഗ് ബോസിനെതിരെ ബി.ജെ.പി എം.എല്‍.എ 

കുടുംബാംഗങ്ങളോടൊരുമിച്ച് കാണാന്‍ സാധിക്കുന്നതല്ല ഷോയിലെ ചില രംഗങ്ങള്‍ എന്നാണ് അദ്ദേഹം പറയുന്നത്.

MediaOne Logo

Election Fellow

Election Fellow

  • Updated:

    2019-10-10 14:12:55.0

Published:

10 Oct 2019 2:12 PM GMT

സല്‍മാന്‍ ഖാന്‍റെ ബിഗ് ബോസിനെതിരെ ബി.ജെ.പി എം.എല്‍.എ 
X

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നടത്തുന്ന ബിഗ്ബോസ്സ് റിയാലിറ്റി ഷോ സംപ്രേഷണം അടിയന്തരമായി നിര്‍ത്തലാക്കണമെന്നാവഷ്യപ്പെട്ട് ബി.ജെ.പിയുടെ ഗാസിയബാദ് എം.എല്‍.എ നന്ദകിഷോര്‍ ഗുജ്ജാര്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തയച്ചു.

ഷോ തികച്ചും അശ്ലീലവും, അത്തരത്തിലുള്ള പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. കുടുംബാങ്കങ്ങളോടൊരുമിച്ചിരുന്ന് കാണാന്‍ സാധിക്കുന്നതല്ല ഷോയിലെ ചില രംഗങ്ങള്‍ എന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ഇന്ത്യാ മഹാരാജ്യത്തിന്‍റെ മഹത്തായ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും, സംസ്കാരത്തിനും എതിരാണ് ഈ ഷോ. ഉള്‍ക്കൊള്ളാനാവാത്ത ചില ചൂടന്‍ രംഗങ്ങള്‍ വരെ ഷോയിലുണ്ട്. വ്യത്യസ്ത സമുദായങ്ങളില്‍ നിന്നുള്ള യുവതീ യുവാക്കളുടെ കിടക്ക പങ്കിടല്‍ രംഗങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ഇത്തരം ഷോകളിലൂടെ ഇന്ത്യയുടെ പേരുകേട്ട സംസകാരത്തെ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഭാവിയില്‍ ഇത്തരം സംഭവവികാസങ്ങള്‍ നടക്കാതിരിക്കണമെങ്കില്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന പ്രോഗ്രാമുകള്‍ക്ക് ഫലപ്രദമായ സെന്‍സര്‍ഷിപ്പ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിര്‍ന്നവര്‍ക്ക് മാത്രം ലഭിക്കേണ്ട ഇത്തരം വീഡിയോകള്‍ കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും യഥേഷ്ടം ലഭിക്കുന്നു, മാത്രമല്ല ഇന്‍റര്‍നെറ്റിലും ഇവകള്‍ ലഭ്യമാണ്.

റിയാലിറ്റി ഷോ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബ്രാഹ്മണ മഹാസഭയും ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിനു മുമ്പാകെ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.

അതേ സമയം ഷോ നിര്‍ത്തലാക്കുന്നതു വരെ ഭക്ഷ്യ ധാന്യങ്ങള്‍ കഴിക്കില്ലെന്ന് ഉത്തര്‍പ്രദേശ് നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ അമിത് ജാനി പ്രഖ്യാപിച്ചു. യുവ തലമുറയെ വഴി തെറ്റിക്കുകയും, അശ്ലീലതയെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ ഷോ നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും വരെ പഴങ്ങളും പച്ചക്കറികളും മാത്രമേ താന്‍ കഴിക്കൂ, യുവതീ യുവാക്കളുടെ കിടപ്പറ രംഗങ്ങള്‍ ഒരു ദേശീയ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത് ഉള്‍കൊള്ളാനാവുന്നില്ലെന്നും ധാര്‍മ്മിക പോലീസ് ചമയുന്ന ആര്‍.എസ്.എസ് പോലും ഇത് ശ്രദ്ധിക്കാതെ പോയത് ഖേദകരമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സാധാരണക്കാരെ പോലും സെലിബ്രിറ്റികളാക്കുന്ന അതി പ്രശസ്തമായ ഈ റിയാലിറ്റി ഷോയുടെ പതിമൂന്നാം പതിപ്പാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നത്.

TAGS :

Next Story