LiveTV

Live

National

കേന്ദ്ര ജീവനക്കാരുടെ ക്ഷാമ ബത്തയും ക്ഷേമ പെന്‍ഷനും വര്‍ധിപ്പിച്ച് കേന്ദ്രം; പതിനാറായിരം കോടിയുടെ അധിക ബാധ്യത

50 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും അറുപത്തിയഞ്ച് ലക്ഷത്തിലധികം പെന്‍ഷന്‍കാരുമാണ് ഗുണഭോക്താക്കള്‍

കേന്ദ്ര ജീവനക്കാരുടെ ക്ഷാമ ബത്തയും ക്ഷേമ പെന്‍ഷനും വര്‍ധിപ്പിച്ച് കേന്ദ്രം; പതിനാറായിരം കോടിയുടെ അധിക ബാധ്യത

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും വിരമിച്ചവരുടെക്ഷേമ പെന്‍ഷനും കേന്ദ്രസര്‍ക്കാര്‍ അഞ്ച് ശതമാനം വര്‍ധിപ്പിച്ചു‍. ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാറിന് പതിനായിരത്തി അറുനൂറ് കോടി രൂപയിലധികം അധികസാന്പത്തിക ബാധ്യതയുണ്ടാകും. ഈ വര്‍ഷം ജൂലൈ മാസം മുതല്‍ ആനുകൂല്യം നല്‍കാനാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം.

നിലവില്‍ 12 ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത. പ്രതിവര്‍ഷം രണ്ടോ മൂന്നോ ശതമാനം വര്‍ധിപ്പിക്കാറുണ്ടായിരുന്ന ബത്ത ഇത്തവണ 5 ശതമാനമായാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ജൂലൈ മാസം മുതല്‍ വര്‍ധിപ്പിച്ച ബത്ത നൽകും.

ക്ഷേമ പെന്‍ഷനും കേന്ദ്രം വര്‍ധിപ്പിച്ചു. 50 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും അറുപത്തിയഞ്ച് ലക്ഷത്തിലധികം പെന്‍ഷന്‍കാരുമാണ് ഗുണഭോക്താക്കള്‍. ഈ വര്‍ഷം ജൂലൈ മാസം മുതല്‍ മുന്‍ കാല പ്രാബല്യത്തോടെ ആനുകൂല്യം നല്‍കും. അതുവഴി ഈ സാന്പത്തിക വര്‍ഷം മാത്രം പതിനായിരത്തി അറുനൂറ് കോടിയലധികം രൂപയുടെ അധിക ബാധ്യതയാണ് കേന്ദ്രത്തിനുണ്ടാവുക. പ്രതിവര്‍ഷം ഇത് പതിനാറായിരം കോടി രൂപയാകും. രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകവെയാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിന് പുറമെ ജമ്മുകശ്മീരിലെ ഭവന രഹിതരായ 5300 കുടുംബങ്ങള്‍ക്ക് അഞ്ചര ലക്ഷം രൂപ വീതം നല്‍കാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.