LiveTV

Live

National

റഫാല്‍ വിമാനങ്ങള്‍ക്ക് ആയുധപൂജ; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ് റഫാല്‍ വിമാനങ്ങള്‍ ഏറ്റുവാങും മുമ്പ് ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്‍ ആസ്ഥാനത്ത് വച്ചാണ് ആയുധ പൂജനടത്തിയത്

റഫാല്‍ വിമാനങ്ങള്‍ക്ക് ആയുധപൂജ; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

റഫാല്‍ വിമാനങ്ങള്‍ ഏറ്റുവാങ്ങും മുമ്പ് ആയുധപൂജനടത്തിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ജനശ്രദ്ധ പിടിച്ച് പറ്റാനുള്ള മോദി സര്‍ക്കാറിന്റെ നാടകമായിരുന്നു പൂജ.

യു.പി.എ കാലത്ത് പ്രതിരോധ സാമഗ്രികള്‍ എറ്റുവാങ്ങുമ്പോഴൊന്നും ഇത്തരം നടപടി ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. കോണ്‍ഗ്രസ് ഇന്ത്യന്‍ പാരന്പര്യങ്ങള്‍ക്ക് എതിരാണെന്നും മഹാനവമി ദിനത്തിലെ ആചാരമാണ് അനുഷ്ഠിച്ചെന്നും അഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കി.

പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ് റഫാല്‍ വിമാനങ്ങള്‍ ഏറ്റുവാങും മുമ്പ് ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്‍ ആസ്ഥാനത്ത് വച്ചാണ് ആയുധ പൂജനടത്തിയത്. വിമാനത്തിന് മേല്‍ ഓം എന്ന് എഴുതുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ മോദി സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു.

എന്നാല്‍ ഇന്ത്യന്‍ പാരമ്പര്യത്തെയും സംസ്കാരത്തെും ചേര്‍ത്തായിരുന്നു വിമര്‍ശനത്തിന് അമിത് ഷായുടെ മറുപടി. ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രതികരണം. തീവ്ര ദേശീയത ഉയര്‍ത്തിയുള്ള പ്രചാരണത്തിന് ഊര്‍ജം നല്‍കുന്നതായിരുന്നു അമിത് ഷായുടെ പ്രസംഗം.