LiveTV

Live

National

ചെെനീസ് പ്രസിഡന്റ് നാളെ ഇന്ത്യയില്‍

പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

ചെെനീസ് പ്രസിഡന്റ് നാളെ ഇന്ത്യയില്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയില്‍ എത്തും. ഷീ ജിന്‍പിങിന്‍റെ സന്ദര്‍ശനം സംബന്ധിച്ച് ഇന്നാണ് വിദേശകാര്യമന്താലയം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചെന്നൈയില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യ - ചൈന അനൌദ്യോഗിക ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ചൈനീസ് പ്രിസിഡന്‍റ് വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും.

രണ്ട് രാജ്യങ്ങളും തമ്മില്‍ ഉള്ള നയതന്ത്ര ബന്ധം, പ്രാദേശിക ആഗോള പ്രാധാന്യം എന്നിവ സംബന്ധിച്ച് മോദി ഷീ ജീന്‍പിങ് ചര്‍ച്ച നടത്തും. എന്നാല്‍ എന്തെങ്കിലും ധാരണപത്രം ഒപ്പിടുകയോ സംയുക്ത പ്രസ്താവനയോ ഉണ്ടാകില്ല. കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന വ്യക്തമാക്കിയിരുന്നു.

2018 ല്‍ വുഹാനില്‍ നടന്ന ആദ്യ അനൌദ്യോഗിക ഉച്ചകോടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ഇത്രത്തോളം കാലതാമസം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്ത് വിടുന്ന വിവരം. മുന്‍പേ തന്നെ സന്ദര്‍ശനം സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിരുന്നതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.