LiveTV

Live

National

സാമ്പത്തിക പ്രതിസന്ധി; ഒരു പത്രം കൂടി അച്ചടി നിര്‍ത്തുന്നു

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ വിപണിയിൽ, പ്രിന്റിനും ഡിജിറ്റലിനുമിടയിൽ വളരെ നേർത്ത ഒരു രേഖ മാത്രമാണ് നിലനിൽക്കുന്നത്. 

സാമ്പത്തിക പ്രതിസന്ധി; ഒരു പത്രം കൂടി അച്ചടി നിര്‍ത്തുന്നു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 'സീ' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഡിഎന്‍എ പത്രം അച്ചടി നിര്‍ത്തുന്നു. വ്യാഴാഴ്ചയോടെ അച്ചടി നിര്‍ത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഒരു സുപ്രഭാതത്തില്‍ അച്ചടി നിര്‍ത്താന്‍ പോകുകയാണെന്ന പ്രഖ്യാപനത്തില്‍ ഞെട്ടിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകരും. ഡല്‍ഹിയില്‍ നിന്നും മറ്റ് ചില കേന്ദ്രങ്ങളിൽ നിന്നുമുള്ള അച്ചടി നേരത്തെ തന്നെ നിര്‍ത്തിയിരുന്നു. ഡിഎന്‍എ പത്രത്തിന്റെ അവസാന പതിപ്പ് വ്യാഴാഴ്ച മുംബൈയിൽ നിന്നും അഹമ്മദാബാദിൽ നിന്നും പുറത്തിറങ്ങുമെന്ന് സീ ഗ്രൂപ്പ് അറിയിച്ചു.

സീ ഗ്രൂപ്പിനെ നയിക്കുന്ന ചന്ദ്ര കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ വിപണിയിൽ, പ്രിന്റിനും ഡിജിറ്റലിനുമിടയിൽ വളരെ നേർത്ത ഒരു രേഖ മാത്രമാണ് നിലനിൽക്കുന്നത്. ഞങ്ങളുടെ വായനക്കാർ, പ്രത്യേകിച്ച് പുതുതലമുറ, പത്രത്തിന് പകരം അവരുടെ മൊബൈലുകളെയാണ് വാര്‍ത്തകള്‍ വായിക്കാൻ കൂടുതല്‍ ആശ്രയിക്കുന്നത്. ഞങ്ങളല്ല, മാധ്യമം മാത്രമാണ് മാറുന്നത്. എഡിറ്ററുടെ കുറിപ്പില്‍ പറയുന്നു. “പുതിയതും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടത്തിൽ ഡി‌എൻ‌എ ഡിജിറ്റൽ മേഖലയിലേക്ക് തിരിയുകയാണെന്നും വായനക്കാരുടെ പിന്തുണ തേടുന്നുവെന്നും കുറിപ്പിൽ പറയുന്നു. ആഗോളതലത്തിൽ നിരവധി മാധ്യമ ബ്രാൻഡുകൾ, ജനപ്രിയ മാഗസിനായ ന്യൂസ് വീക്ക് പോലെയുള്ളവ അച്ചടിയില്‍ നിന്ന് പിൻവാങ്ങുകയും ഡിജിറ്റല്‍ രൂപത്തിലേക്ക് കുടിയേറുകയും ചെയ്യുന്ന സമയത്താണ് ഡിഎന്‍എയുടെ ഈ പ്രഖ്യാപനം.

സാമ്പത്തിക പ്രതിസന്ധി; ഒരു പത്രം കൂടി അച്ചടി നിര്‍ത്തുന്നു

ഡിഎന്‍എ ഇനി ഒരു വെബ് പോർട്ടലായി തുടരുമെന്നും വീഡിയോ അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മൊബൈൽ ആപ്ലിക്കേഷൻ ഉടൻ ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. പത്രത്തിന്റെ ദീർഘകാല വരിക്കാര്‍ക്ക് പണം തിരികെ ലഭിക്കുമെന്നും കുറിപ്പിൽ പറയുന്നുണ്ട്. 2019 ൽ മാത്രം നിര്‍ത്തുന്ന മൂന്നാമത്തെ പത്രമാണ് ഡിഎൻഎ. ഡെക്കാൻ ക്രോണിക്കിൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫിനാൻഷ്യൽ ക്രോണിക്കിൾ ഈ വർഷം ആദ്യം നിര്‍ത്തിയിരുന്നു.