LiveTV

Live

National

പൊലീസുകാരന്റെ തോളിലിരുന്ന് പേന്‍ നോക്കുന്ന കുരങ്ങന്‍; വീഡിയോ വൈറല്‍

പൊലീസ് സ്റ്റേഷനിലിരുന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന ഒരു പൊലീസ് ഇന്‍സ്പെക്ടറും ആ ഓഫീസറെ ‘സഹായിക്കുന്ന’ ഒരു കുരങ്ങനുമാണ് വീഡിയോയില്‍. 

പൊലീസുകാരന്റെ തോളിലിരുന്ന് പേന്‍ നോക്കുന്ന കുരങ്ങന്‍; വീഡിയോ വൈറല്‍

കൗതുകയും കുസൃതിയും നിറഞ്ഞ പലതരം വീഡിയോകള്‍ ദിവസേന സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അതുപോലൊന്നാണ് ഉത്തര്‍പ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നും സോഷ്യല്‍മീഡിയയില്‍ എത്തി ഹിറ്റായിരിക്കുന്നത്.

പൊലീസ് സ്റ്റേഷനിലിരുന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന ഒരു പൊലീസ് ഇന്‍സ്പെക്ടറും ആ ഓഫീസറെ 'സഹായിക്കുന്ന' ഒരു കുരങ്ങനുമാണ് വീഡിയോയില്‍. പിലിഫിത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇന്‍സ്പെക്ടര്‍ തന്റെ ജോലി നോക്കുന്നതിനിടെ തോളില്‍ കയറിയിരുന്ന് പേന്‍ നോക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

An unusual sight at Pilibhit police station in UP. 🐒 A monkey sat on the shoulder of an inspector looking for lice in...

Posted by News18 on Tuesday, October 8, 2019