LiveTV

Live

National

കത്തയച്ചവര്‍ക്കെതിരെ രാജ്യദ്രോഹ കേസ്; നരേന്ദ്രേ മോദിക്ക് ശശി തരൂര്‍ എം.പിയുടെ തുറന്ന കത്ത്

അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നവര്‍ സമാനമായി പ്രധാനമന്ത്രിക്ക് കത്ത് അയക്കണമെന്നും ശശി തരൂര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കത്തയച്ചവര്‍ക്കെതിരെ രാജ്യദ്രോഹ കേസ്; നരേന്ദ്രേ മോദിക്ക് ശശി തരൂര്‍ എം.പിയുടെ തുറന്ന കത്ത്

പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹ കേസെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രേ മോദിക്ക് ശശി തരൂര്‍ എംപിയുടെ തുറന്ന കത്ത്. നീക്കം അത്യന്തം അസ്വസ്ഥത ഉണ്ടാക്കുന്നു. അഭിപ്രായ സ്വാതന്ത്രത്തിനും ജനാധിപത്യ വിയോജിപ്പുകള്‍ക്കുള്ള അവകാശം ഉറപ്പാക്കണം. അല്ലെങ്കില്‍ സമാനമായ എഫ്.ഐ.ആറുകള്‍ ആവര്‍ത്തിക്കും. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും ശശി തരൂര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നവര്‍ സമാനമായി പ്രധാനമന്ത്രിക്ക് കത്ത് അയക്കണമെന്നും ശശി തരൂര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.