LiveTV

Live

National

രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിൽ ആദ്യ റഫാൽ വിമാനം ഏറ്റുവാങ്ങും

ആയുധപൂജക്ക് ശേഷം റഫാലിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് സഞ്ചരിക്കും 

രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിൽ ആദ്യ റഫാൽ വിമാനം ഏറ്റുവാങ്ങും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിൽ ആദ്യ റഫാൽ വിമാനം ഏറ്റുവാങ്ങും. ആയുധപൂജക്ക് ശേഷം റഫാലിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് സഞ്ചരിക്കും. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോണുമായും രാജ്നാഥ് സിങ്ങ് ഇന്ന് ചർച്ച നടത്തുന്നുണ്ട്.

36 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ഫ്രാൻസുമായി കരാർ ഒപ്പിട്ടിരിക്കുന്ന ഇന്ത്യക്ക് ആദ്യ റഫാൽ വിമാനം ആണ് ഇന്ന് ലഭിക്കുന്നത്. വ്യോമസേനയുടെ സ്ഥാപക ദിനവും ദസറ ദിനാഘോഷവും നടക്കുന്ന ദിവസം കൂടി ആണിന്ന്. ആയുധ പൂജ നടത്തിയ ശേഷം ഇന്ത്യക്കു ലഭിക്കുന്ന റഫാൽ യുദ്ധ വിമാനത്തിൽ പ്രതിരോധമന്ത്രി സഞ്ചരിക്കും . ഇന്ത്യൻ പൈലറ്റുമാർക്ക് റഫാലിൽ പരിശീലനം ലഭിക്കുന്നതേയുള്ളു എന്നതിനാൽ ഫ്രഞ്ച് പൈലറ്റ് ആയിരിക്കും വിമാനം പറത്തുക എന്ന് വ്യോമ സേന അറിയിച്ചു .റഫാൽ നിർമ്മാതാക്കളായ ദസോ ഏവിയേഷന്റെ നിർമ്മാണ കേന്ദ്രത്തിൽ വച്ചാണ് കൈമാറ്റ ചടങ്ങു നടക്കുന്നത്.

കൈമാറ്റത്തിന് മുൻപ് ഫ്രഞ്ച് പ്രസിഡന്റുമായും രാജ്നാഥ്സിങ് ചർച്ച നടത്തും. ഫ്രാൻസ് ഇന്ത്യ നയതന്ത്രബന്ധം സംബന്ധിച്ചാണ് ചർച്ച . അടുത്തിടെ നിയമിതനായ വ്യോമസേന മേധാവി എച്ച്. അറോറ പ്രതിരോധമന്ത്രിയെ ഫ്രാൻസിൽ അനുഗമിക്കുന്നുണ്ട്. കരാറനുസരിച്ച് ഇപ്പോൾ നൽകുന്ന വിമാനത്തിനു പുറമേ ആദ്യ നാലെണ്ണം കൂടി അടുത്ത വർഷം മാർച്ചിൽ കൈമാറും. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ആണ് പ്രതിരോധമന്ത്രി ഫ്രാൻസിൽ എത്തിയിരിക്കുന്നത്.