LiveTV

Live

National

ചികിത്സ കിട്ടാതെ ആളുകൾ മരിക്കുന്നു; കശ്മീരിലെ ആരോഗ്യരംഗം ഗുരുതരാവസ്ഥയിലെന്ന് ന്യൂയോര്‍ക്ക് ടൈംസ്

'ആംബുലൻസ് വിളിക്കാൻ കഴിയാത്തതിനാലും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാലും പന്ത്രണ്ടോളം രോഗികൾ മരിച്ചിട്ടുണ്ട്. ഇതിൽ മിക്കവരും ഹൃദ്രോഗികളായിരുന്നു.' - ഡോക്ടര്‍ സാദത്ത് പറയുന്നു

ചികിത്സ കിട്ടാതെ ആളുകൾ മരിക്കുന്നു; കശ്മീരിലെ ആരോഗ്യരംഗം ഗുരുതരാവസ്ഥയിലെന്ന് ന്യൂയോര്‍ക്ക് ടൈംസ്

കശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനങ്ങൾ തുടരുന്നതിനിടെ ചികിത്സ കിട്ടാതെ മനുഷ്യർ മരിച്ചുവീഴുന്നതായി 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട്. ആശുപത്രികളുടെ പ്രവർത്തനം പൂർവരീതിയിൽ ആകാത്തതും, മൊബൈൽ-ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിക്കാത്തതും കാരണം അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കാൻ ആളുകൾക്ക് കഴിയുന്നില്ലെന്നും ഇത് ഗുരുതരമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നതായും സമീർ യാസിർ, ജെഫ്‌റി ഗെറ്റിൽമാൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സ്ഥിതിഗതികൾ സാധാരണനിലയിലാണെന്നും ആശുപത്രികൾ പ്രശ്‌നമില്ലാതെ പ്രവർത്തിക്കുന്നു എന്നുമുള്ള കേന്ദ്രസർക്കാർ നിലപാടിനെ ചോദ്യം ചെയ്യുന്നതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.

പാമ്പുകടിയേറ്റ മകന് ചികിത്സ ലഭ്യമാക്കുന്നതിനായി 16 മണിക്കൂറോളം സാഹസികയാത്ര നടത്തേണ്ടിവന്ന സജ ബീഗം എന്ന സ്ത്രീയുടെ അനുഭവം വിവരിച്ചുകൊണ്ടാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ആരംഭിക്കുന്നത്. മുമ്പ് ഓൺലൈൻ വഴി മരുന്ന് വാങ്ങിയിരുന്ന കാൻസർ രോഗികൾക്ക് ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കപ്പെട്ടതിനാൽ ഇപ്പോൾ അതിന് കഴിയുന്നില്ലെന്നും മൊബൈൽഫോൺ സർവീസ് നിലവിലില്ലാത്തതിനാൽ ഡോക്ടർമാർക്ക് പരസ്പരം ആശയവിനിമയം നടത്താൻ പോലും സാധിക്കുന്നില്ലെന്നും മിക്ക കശ്മീരികൾക്കും വീട്ടിൽ ലാൻഡ്‌ഫോൺ ഇല്ലാത്തതിനാൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.fdfd

ചികിത്സ കിട്ടാതെ ആളുകൾ മരിക്കുന്നു; കശ്മീരിലെ ആരോഗ്യരംഗം ഗുരുതരാവസ്ഥയിലെന്ന് ന്യൂയോര്‍ക്ക് ടൈംസ്

'ആംബുലൻസ് വിളിക്കാൻ കഴിയാത്തതിനാലും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാലും പന്ത്രണ്ടോളം രോഗികൾ മരിച്ചിട്ടുണ്ട്. ഇതിൽ മിക്കവരും ഹൃദ്രോഗികളായിരുന്നു.' - കശ്മീരിലെ ഒരു ആശുപത്രിയിലെ ഡോക്ടറായ സാദത്ത് പറയുന്നു. ചികിത്സാപ്രതിസന്ധി സംബന്ധിച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കാൻ പോലും ഡോക്ടർമാർക്ക് പേടിയാണ്. സുരക്ഷാസൈനികർ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. - റിപ്പോർട്ടിൽ പറയുന്നു. ഈ ആരോപണങ്ങൾ തള്ളിക്കളയുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രികൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നു എന്നാണ് വിശദീകരിക്കുന്നത്. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ആരോഗ്യപ്രവർത്തകർക്കും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്കും ചെക്ക്‌പോയിന്റുകൡലൂടെ സഞ്ചരിക്കുന്നതിനാവശ്യമായ പാസുകൾ നൽകുന്നുണ്ട്. നിയന്ത്രണങ്ങൾ കാരണം ഒരു ജീവൻ പോലും നഷ്ടമായിട്ടില്ലെന്നും നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ ജീവൻ സംരക്ഷിക്കുകയാണ് തങ്ങൾ ചെയ്തതെന്നും സർക്കാർ ഉദ്യോഗസ്ഥനായ രോഹിത് കൻസാൽ പറയുന്നു.

അതേസമയം, ആശുപത്രികളിലെ സ്ഥിതി പരിതാപകരമാണെന്നും രോഗികൾ ചികിത്സയും വാഹനങ്ങങളും കിട്ടാതെ വിഷമിക്കുകയാണെന്നും ആശുപത്രിരേഖകൾ ചൂണ്ടിക്കാട്ടുന്നതായി ന്യൂയോർക്ക് ടൈംസ് പറയുന്നു. നിയന്ത്രണങ്ങൾ എടുത്തുകളയണമെന്നാവശ്യപ്പെട്ട് നിരവധി ഡോക്ടർമാർ കേന്ദ്രസർക്കാറിന് കത്തയച്ചിട്ടുണ്ട്. 'ഫോൺ ലഭ്യമല്ലാത്തതും ആംബുലൻസ് വിളിക്കാൻ കഴിയാത്തതും കാരണം ആളുകൾ മരിച്ചിട്ടുണ്ട്.' - കത്തിൽ ഒപ്പുവെച്ച ഡോക്ടർ രമണി അത്കുരി പറയുന്നു. ജമ്മു കശ്മീരിൽ 13,000-ലധികം ഹൃദ്രോഗികൾക്ക് ഗുണം ചെയ്തിരുന്ന ഡോക്ടർമാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പും ഇപ്പോൾ നിർജീവമാണ്. മരുന്നുകളുടെ ലഭ്യതക്കുറവ് കാരണം, നിരോധനത്തിനു ശേഷമുള്ള രണ്ട് മാസങ്ങളിൽ ശസ്ത്രക്രിയകളിൽ 50 ശതമാനം ഇടിവുണ്ടായെന്ന് ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ഹോസ്പിറ്റലിലെ ഡോക്ടർമാരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.