LiveTV

Live

National

റഫാല്‍ യുദ്ധവിമാനം ഇന്ത്യ ഏറ്റുവാങ്ങി 

36 വിമാനങ്ങള്‍ കൈമാറേണ്ടതില്‍ ആദ്യ റഫാലാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്

റഫാല്‍ യുദ്ധവിമാനം ഇന്ത്യ ഏറ്റുവാങ്ങി 

ഫ്രാന്‍സില്‍ നിന്ന് ആദ്യ റഫാല്‍ വിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഏറ്റുവാങ്ങി. കൈമാറ്റം ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ളോറന്‍സ് പാര്‍ലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു. റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങി ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആയൂധ പൂജ നടത്തി. അല്‍പ്പസമയത്തിനുള്ളില്‍ റഫാലില്‍ രാജ്നാഥ് സിങ് യാത്ര നടത്തും.

36 വിമാനങ്ങള്‍ കൈമാറേണ്ടതില്‍ ആദ്യ റഫാലാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ദസോ ഏവിയേഷന്‍റെ ബോഡോ വിമാന നിര്‍മ്മാണ കേന്ദ്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. ഫ്രാന്‍സ് പ്രതിരോധമന്ത്രി ഫ്ലോറന്‍സ് പേളി, ഇന്ത്യന്‍ വ്യോമസേന മേധാവി ആര്‍ കെ എസ് ബഡൂരി, ദസോ മേധാവി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആര്‍ ബി 01 എന്ന റഫേല്‍ യുദ്ധവിമാനമാണ് ഇപ്പോള്‍ കൈമാറിയതിരിക്കുന്നത്. റഫേല്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തു വര്‍ധിപ്പിക്കുമെന്നും കരാറ്‍ അനുസരിച്ചുള്ള സമയത്ത് തന്നെ യുദ്ധവിമാനം കൈമാറാന‍് ദസോയ്ക്ക് കഴിഞ്ഞതായും രാജ്നാഥ് സിങ് പറഞ്ഞു

ആദ്യ നാല് വിമാനങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയിലെത്തും. 36 റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ 59,000 കോടി രൂപക്ക് 2016 സെപ്റ്റംബറിലാണ് കരാര്‍ ചെയ്തത്. ഹരിയാനയിലെ അംബാല ബംഗാളിലെ ഹഷിമോര എന്നിവിടങ്ങിലാകും റഫേലിന്‍റെ എയര്‍ബേസുകള്‍ ആകുക.